| Tuesday, 25th August 2026, 6:21 pm

ലങ്ക തകരുന്നു... പൊരുതി ദിനുഷ; ആറ് പേരെ വെട്ടി പ്രസിദ്ധും മാനവും!

ശ്രീരാഗ് പാറക്കല്‍

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനം അവസാനിച്ചിരിക്കുകയാണ്. നിലവില്‍ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടിയിട്ടുണ്ട്. ക്രീസിലുള്ളത് 137 പന്തില്‍ 85 റണ്‍സ് നേടിയ സോണല്‍ ദിനുഷയും എട്ട് റണ്‍സ് നേടിയ ലഹിരു കുമാരയുമാണ്.

ലങ്കയ്ക്ക് വേണ്ടി പസിന്തു സൂരിയബന്ധാര 133 പന്തില്‍ 80 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയാണ് പുറത്തായത്. മറ്റാര്‍ക്കും ലങ്കയ്ക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണയും മാനവ് സുതറും മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യക്കായി ധ്രുവ് ജുറേലും ദേവദത്ത് പടിക്കലും സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് വേണ്ടി കാഴ്ചവെച്ചത്. മുന്നാം നമ്പറില്‍ ഇറങ്ങി 193 പന്തില്‍ നിന്ന് 12 ഫോര്‍ ഉള്‍പ്പെടെ 117 റണ്‍സ് നേടിയാണ് പടിക്കല്‍ തന്റെ രണ്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ധ്രുവ് ജുറേല്‍ 177 പന്തില്‍ പുറത്താവാതെ 115 റണ്‍സാണ് സ്വന്തമാക്കിയത്. ഒമ്പത് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങി. 89 പന്തുകളില്‍ നിന്നും 63 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. ആറ് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. 108 പന്തില്‍ നിന്നും ആറ് ഫോറുകള്‍ അടക്കം 50 റണ്‍സാണ് താരം ഗില്‍ നേടിയത്.

Content Highlight: India VS Sri Lanka Match Update: Manav And Prasidh Krishan In Great Performance

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more