| Monday, 18th August 2025, 4:24 pm

ഏഷ്യാ കപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാനുള്ള കഴിവ് പാകിസ്ഥാനുണ്ട്: ആഖിബ് ജാവേദ്

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഏഷ്യാ കപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ടൂര്‍ണമെന്റിനായുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തെരഞ്ഞെടുക്കുന്നതിനായി സെലക്ഷന്‍ കമ്മറ്റി നാളെ (ഓഗസ്റ്റ് 19) മുംബൈയില്‍ യോഗം ചേരും.

പതിവ് പോലെ ഇന്ത്യയും പാകിസ്ഥാനും ടൂര്‍ണമെന്റില്‍ ഒരേ ഗ്രൂപ്പില്‍ തന്നെയാണെന്നതും ആരാധകര്‍ക്ക് ആവേശം സൃഷ്ടിക്കുന്ന ഒന്നാണ്. ഗ്രൂപ്പ് ഘട്ടവും ഫൈനലുമടക്കം മൂന്ന് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്.

ഇതോടെ ഏഷ്യാകപ്പിനുള്ള 17 അംഗങ്ങളുടെ ടീമിനെ പാകിസ്ഥാന്‍ ചീഫ് സെലക്ടര്‍മാരും മൈക്ക് ഹസിയും ചേര്‍ന്ന് പുറത്ത് വിട്ടിരുന്നു. എട്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയെ വെല്ലുവിളിക്കാന്‍ തന്റെ ടീമിന് ശക്തിയുണ്ടെന്ന് പറയുകയാണ് ഇപ്പോള്‍ പാകിസ്ഥാന്‍ ചീഫ് സെലക്ടര്‍ ആഖിബ് ജാവേദ് വിശ്വസിക്കുന്നു.

ഏഷ്യാ കപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാനുള്ള കഴിവ് പാകിസ്ഥാനുണ്ടെന്നും ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ മത്സരമാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരമെന്നും ആഖിബ് പറഞ്ഞു. മാത്രമല്ല ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സാഹചര്യം എല്ലാവര്‍ക്കും മനസിലാകുമെന്നും പക്ഷേ കളിക്കാരുടെ മേല്‍ അധിക സമ്മര്‍ദം ചെലുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഏഷ്യാ കപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാനുള്ള കഴിവ് ഈ ടീമിനുണ്ട്. നിങ്ങള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും, ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ മത്സരമാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. എല്ലാ കളിക്കാരും ഇതിനെക്കുറിച്ച് ബോധവാന്മാരാണ്.

ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ ഞങ്ങളുടെ ടീമിന് കഴിവുണ്ട്. എല്ലാവരും തയ്യാറാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സാഹചര്യം നമുക്കെല്ലാവര്‍ക്കും മനസിലാകും, പക്ഷേ കളിക്കാരുടെ മേല്‍ അധിക സമ്മര്‍ദം ചെലുത്തേണ്ട ആവശ്യമില്ല,’ ജാവേദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഗ്രൂപ്പ് എ

ഇന്ത്യ

ഒമാന്‍

പാകിസ്ഥാന്‍

യു.എ.ഇ

ഗ്രൂപ്പ് ബി

അഫ്ഗാനിസ്ഥാന്‍

ബംഗ്ലാദേശ്

ഹോങ് കോങ്

ശ്രീലങ്ക

ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

സെപ്റ്റംബര്‍ 9 – അഫ്ഗാനിസ്ഥാന്‍ vs ഹോങ് കോങ് – അബുദാബി

സെപ്റ്റംബര്‍ 10 – ഇന്ത്യ vs യു.എ.ഇ- ദുബായ്

സെപ്റ്റംബര്‍ 11 – ഹോങ് കോങ് vs ബംഗ്ലാദേശ് – അബുദാബി

സെപ്റ്റംബര്‍ 12 – പാകിസ്ഥാന്‍ vs ഒമാന്‍ – ദുബായ്

സെപ്റ്റംബര്‍ 13 – ബംഗ്ലാദേശ് vs ശ്രീലങ്ക – അബു ദാബി

സെപ്റ്റംബര്‍ 14 – ഇന്ത്യ vs പാകിസ്ഥാന്‍ – ദുബായ്

സെപ്റ്റംബര്‍ 15 – യു.എ.ഇ vs ഒമാന്‍ – അബുദാബി

സെപ്റ്റംബര്‍ 15 – ശ്രീലങ്ക vs ഹോങ് കോങ് – ദുബായ്

സെപ്റ്റംബര്‍ 16 – ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാന്‍ – അബുദാബി

സെപ്റ്റംബര്‍ 17 – പാകിസ്ഥാന്‍ vs യു.എ.ഇ – ദുബായ്

സെപ്റ്റംബര്‍ 18 – ശ്രീലങ്ക vs അഫ്ഗാനിസ്ഥാന്‍ – അബുദാബി

സെപ്റ്റംബര്‍ 19 – ഇന്ത്യ vs ഒമാന്‍ – അബുദാബി

Content Highlight: India Vs Pakistan: Akib Javed Talking about India VS Pakistan Match In  Asia Cup

We use cookies to give you the best possible experience. Learn more