ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ഏകദിന മത്സരം സോഫിയ ഗാര്‍ഡന്‍സില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവില്‍ മത്സരത്തില്‍ 27 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് ഇന്ത്യ നേടിയത്.
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 30 പന്തില്‍ ആറ് ഫോര്‍ ഉള്‍പ്പെടെ 31 റണ്‍സാണ് താരം നേടിയത്. ഗസ് ആറ്റ്കിന്‍സനാണ് ഗില്ലിനെ പുറത്താക്കിയത്. പിന്നീട് 47 പന്തില്‍ 26 റണ്‍സ് നേടിയ രോഹിത് ശര്‍മയെും ഇന്ത്യയ്ക്ക് നഷ്ടമായി. ഒരു സിക്സും ഫോറുമായിരുന്നു താരത്തിന്റെ ഇന്നിങ്സില്‍. വിരാട് കോഹ്ലിക്കൊപ്പം 50 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ് പൂര്‍ത്തിയാക്കിയായിരുന്നു രോഹിത് കൂടാരം കയറിയത്.
ഇതോടെ ഒരു കിടിലന്‍ റെക്കോഡ് മൈല്‍സ്റ്റോണും രോ-കോ സഖ്യം സ്വന്തമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി 8000* റണ്‍സിന്റെ കൂട്ടുകെട്ട് പൂര്‍ത്തിയാക്കാനാണ് ഇരുവര്‍ക്കും സാധിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ് നേടുന്ന മൂന്നാമത്തെ ജോഡികളാണ് രോഹിത്തും വിരാടും.
സച്ചിന്‍ ടന്‍ഡുല്‍ക്കര്‍ & സൗരവ് ഗാന്‍ഗുലി – 12400
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ & രാഹുല്‍ ദ്രാവിഡ് – 11037
രോഹിത് ശര്‍മ & വിരാട് കോഹ്ലി – 8000*
രോഹിത്തിന് ശേഷം ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ ഏഴ് പന്തില്‍ ഒരു റണ്‍സുമായി നിരാശപ്പെടുത്തിയാണ് മടങ്ങിയത്. നിലവില്‍ ക്രീസിലുള്ളത് 25 റണ്‍സ് നേടിയ ശ്രേയസ് അയ്യരും 55 റണ്‍സ് നേടിയ വിരാട് കോഹ്ലിയുമാണ്.
രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ശിവം ദുബെ, ഗുര്‍നൂര്‍ ബ്രാര്‍, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ
ബെന്‍ ഡക്കറ്റ്, ജേക്കബ് ബേഥല്‍, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോ റൂട്ട്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), സാം കറന്‍, വില്‍ ജാക്സ്, ഗസ് ആറ്റ്കിന്‍സണ്‍, ആദില്‍ റഷീദ്, ജോഫ്ര ആര്‍ച്ചര്‍, സാഖിബ് മഹ്‌മൂദ്
Content Highlight: India VS England: Virat Kohli And Rohit Sharma In Great Record Achievement In International Cricket