ഇംഗ്ലണ്ടിനെതിരായ പര്യടനത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിയെ പുറത്താക്കിയേക്കും. ജൂണ്‍ 20 മുതല്‍ നടക്കാനിരിക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ കൂടുതല്‍ സ്‌പെല്‍ എറിയുന്നതില്‍ ഷമി ഫിറ്റല്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. മാത്രമല്ല ജോലി ബാരം കുറയ്ക്കുന്നതിന് വേണ്ടി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എല്ലാ ടെസ്റ്റിലും കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടിനൊപ്പമാണ് ഷമിയുടെ കാര്യവും അനിശ്ചിതത്തിലായിരിക്കുന്നത്.
‘ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി ഷമി നാല് ഓവറുകള്‍ എറിയുന്നുണ്ട്, പക്ഷേ ഒരു ദിവസം 10 ഓവറിലധികം എറിയാന്‍ അദ്ദേഹത്തിന് കഴിയുമോ എന്ന് ബോര്‍ഡിനും സെലക്ടര്‍മാര്‍ക്കും അറിയില്ല. ഇംഗ്ലണ്ടിലെ ടെസ്റ്റ് മത്സരങ്ങളില്‍ പേസര്‍മാരില്‍ നിന്ന് കൂടുതല്‍ സ്‌പെല്ലുകള്‍ ആവശ്യമായി വന്നേക്കാം. പക്ഷെ അവന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കൊരു ചാന്‍സ് എടുക്കാന്‍ കഴിയില്ല,’ ബി.സി.സി.ഐയുടെ ഒരു ഉദ്ദ്യോഗസ്ഥന്‍ ഇന്ത്യന്‍ എകസ്പ്രസിനോട് പറഞ്ഞു.
2023ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായി കളിച്ചത്. എന്നാല്‍ അതിന് ശേഷം ലോകകപ്പില്‍ പരിക്ക് പറ്റിയ ഷമിക്ക് ചികിത്സയും വിശ്രമവുമായി ഒരു വര്‍ഷത്തോളം കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി 2013ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ഷമി 64 മത്സരത്തിലെ 122 ഇന്നിങ്‌സില്‍ നിന്ന് 229 വിക്കറ്റുകളാണ് നേടിയത്. 364 മെയ്ഡന്‍ ഓവറുകള്‍ അടക്കം 27.7 എന്ന ആവറേജില്‍ പന്തെറിഞ്ഞ ഷമി 3.30 എന്ന എക്കേണമിയും നിലനിര്‍ത്തി. മാത്രമല്ല 12 ഫോര്‍ഫറും ആറ് ഫൈറും റെഡ്‌ബോളില്‍ നിന്ന് ഷമി നേടിയിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് നേരത്തെ രോഹിത് ശര്‍മയും വിപരാട് കോഹ്‌ലിയും വിരമിച്ചത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇപ്പോള്‍ സൂപ്പര്‍ പേസര്‍മാരുടെ വിടവ് ഇന്ത്യ നേരിടേണ്ടി വന്നാല്‍ മത്സരങ്ങളില്‍ ഇന്ത്യയുടെ കാര്യത്തില്‍ ഏറെ ആശങ്കപ്പെടേണ്ടി വരും.
ഐ.പി.എല്‍ കഴിഞ്ഞ ശേഷം ഇംഗ്ലണ്ടിന്റെ മണ്ണില്‍ ഇറങ്ങുന്ന ഇന്ത്യന്‍ നിരയെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ തന്നെയാണ് കാത്തിരിക്കുന്നത്. മാത്രമല്ല അടുത്ത കാലത്തായി ഇന്ത്യന്‍ ടീം ടെസ്റ്റ് ക്രിക്കറ്റില്‍ മോശം ഫോമില്‍ തുടരുന്നതും വലിയ തലവേദനയാണ്.
Content Highlight: India VS England Test: India Have Big Setback In England Test