ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ദി ഓവലില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നേരത്തെ 224 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു. നിലവില്‍ മഴ കാരണം താത്കാലികമായി കളി നിര്‍ത്തിവെച്ചപ്പോള്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സാണ് നേടിയത്.
പരമ്പരയിലെ അവസാന മത്സരത്തിലും സ്പിന്‍ ബൗളര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ താരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.
മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റിലും, ലോര്‍ഡ്സിലെ മൂന്നാം ടെസ്റ്റിലും, ബര്‍മിങ്ഹാമിലെ രണ്ടാം ടെസ്റ്റിലും കുല്‍ദീപിനെ കളിപ്പിക്കേണ്ടതായിരുന്നു എന്നായിരുന്നു ഗാംഗുലി പറയുന്നത്. മാത്രമല്ല മികച്ച സ്പിന്നര്‍ ഇല്ലാതെ കളി ജയിക്കാനാകില്ലെന്നും ഇന്ത്യയുടെ ഭാവി സ്പിന്നറാണ് കുല്‍ദീപെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
‘മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റിലും, ലോര്‍ഡ്സിലെ മൂന്നാം ടെസ്റ്റിലും, ബര്‍മിങ്ഹാമിലെ രണ്ടാം ടെസ്റ്റിലും കുല്‍ദീപ് കളിക്കണമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു നല്ല സ്പിന്നര്‍ ഇല്ലാതെ ഒരു ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിവസം ടീമുകളെ പുറത്താക്കുന്നത് ബുദ്ധിമുട്ടാണ്.
ചില പരുക്കന്‍ പാച്ചുകളും ടേണുകളും ഉള്ള പിച്ചുകളില്‍ ഇന്ത്യക്ക് ഒരു നല്ല സ്പിന്നര്‍ ഉണ്ടായിരുന്നില്ല. മുന്‍കാലങ്ങളിലെ മികച്ച ടീമുകള്‍ക്ക് വോണ്‍, മുത്തയ്യ മുരളീധരന്‍, സ്വാന്‍, പനേസര്‍, കുംബ്ലെ, ഹര്‍ഭജന്‍, അശ്വിന്‍ എന്നീ അസാധാരണ സ്പിന്നര്‍മാര്‍ ഉണ്ടായിരുന്നു. ഭാവിയില്‍ ഇന്ത്യയ്ക്ക് ആവശ്യമായ ഒരു കളിക്കാരനാണ് കുല്‍ദീപ്,’ ഗാംഗുലി പറഞ്ഞു.
യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്
സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ് (ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ജെയ്മി സ്മിത്ത്( വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ഗസ് ആറ്റ്കിന്‍സണ്‍, ജെയ്മി ഓവര്‍ട്ടണ്‍, ജോഷ് ടങ്
Content Highlight: India VS England: Sourav Ganguly Talking About Kuldeep Yadav