ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവില്‍ മത്സരത്തിലെ രണ്ടാം ദിനം തുടങ്ങിയപ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സാണ് നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും രവീന്ദ്ര ജഡേജയുമാണ്. ക്യാപ്റ്റന്‍ ഗില്‍ 238 പന്തില്‍ നിന്ന് 131* റണ്‍സാണ് നിലവില്‍ നേടിയത്. 14 ഫോര്‍ ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ബാറ്റിങ്. മാത്രമല്ല ഏഴാമനായി ഇറങ്ങിയ ജഡേജ 101 പന്തില്‍ നിന്ന് എട്ട് ഫോര്‍ ഉള്‍പ്പെടെ 61* റണ്‍സാണ് നിലവില്‍ നേടിയത്. ഇതോടെ റെഡ് ബോളില്‍ തന്റെ 23ാം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാനും താരത്തിന് സാധിച്ചു.
മാത്രമല്ല ഈ നാഴികക്കല്ലിന് പുറമെ മികച്ച ഒരു റെക്കോഡ് സ്വന്തമാക്കാനും ജഡേജയ്ക്ക് സാധിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ ഏഴാം നമ്പറിലോ അതില്‍ താഴെയുള്ള പൊസിഷനിലോ ബാറ്റിങ്ങിനിറങ്ങി ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന രണ്ടാമത്തെ താരമാകാനാണ് ജഡേജയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിനെയും താരം മറികടന്നു.
ബ്രാഡ് ഹാഡ്ഡിന്‍ – 12
രവീന്ദ്ര ജഡേജ – 7
ആര്‍. അശ്വിന്‍ – 6
ആഘ സല്‍മാന്‍ – 5
മത്സരത്തില്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ 107 പന്തുകളില്‍ 13 ബൗണ്ടറികള്‍ ഉള്‍പ്പെടെ 87 റണ്‍സ് നേടിയാണ് മടങ്ങിയത്. കെ.എല്‍. രാഹുല്‍ രണ്ട് റണ്‍സിനും കരണ്‍ നായര്‍ 31 റണ്‍സിനും പുറത്തായി. പ്രതീക്ഷ നിലനിര്‍ത്താതെ പന്ത് 25 റണ്‍സിനും അവസരം മുതലാക്കാന്‍ സാധിക്കാതം നിതീഷ് കുമാര്‍ റെഡ്ഡി ഒരു റണ്‍സിനും വിക്കറ്റ് നഷ്ടപ്പെടുത്തി. രോഹുലിന്റേയും റെഡ്ഡിയുടേയും വിക്കറ്റ് വീഴ്ത്തിയത് ക്രിസ് വോക്‌സാണ്. നിലവില്‍ ബ്രൈഡന്‍ കാഴ്‌സ്, ബെന്‍ സ്‌റ്റോക്‌സ്, ഷൊയ്ബ് ബഷീര്‍ എന്നിവരും ഓരോ വിക്കറ്റുകള്‍ വീതം നേടി.
യശസ്വി ജെയ്സ്വാള്‍, കെ.എല്‍ രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത്(വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ
സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, ക്രിസ് വോക്സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടംഗ്, ഷോയബ് ബഷീര്‍
Content Highlight: India VS England: Ravindra Jadeja In Great Record Achievement Against England