| Wednesday, 30th July 2025, 3:05 pm

ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലിന് മികച്ച മത്സരമില്ല: ആര്‍. അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍- ആന്‍ഡേഴ്‌സന്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെ ദി ഓവലാണ് മത്സരം നടക്കുക. ഈ മത്സരത്തില്‍ എന്ത് വിലകൊടുത്തും ഇന്ത്യക്ക് വിജയിക്കേണ്ടത് അനിവാര്യമാണ്. ഇംഗ്ലണ്ടാണ് മത്സരത്തില്‍ വിജയിക്കുന്നതെങ്കില്‍ 3-1ന് ഇന്ത്യയ്ക്ക് പരമ്പര തന്നെ നഷ്ടമാകും.

പരമ്പരയില്‍ ഇതുവരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിലവില്‍ എട്ട് ഇന്നിങ്സില്‍ നിന്ന് 722 റണ്‍സാണ് ഗില്‍ ഇന്ത്യയ്ക്ക് വേണ്ടി അടിച്ചെടുത്തത്. മാഞ്ചസ്റ്റര്‍ ടെസ്റ്റിലും സെഞ്ച്വറി നേടിയാണ് ഗില്‍ വീണ്ടും തിളങ്ങിയത്.

ഇതോടെ ഒട്ടനവധി നേട്ടങ്ങള്‍ കൊയ്യാനും ഇന്ത്യന്‍ നായകന് സാധിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാലാം സെഞ്ച്വറിയാണ് ഗില്‍ തന്റെ പേരില്‍ കുറിച്ചത്. മാത്രമല്ല പരമ്പരയില്‍ നിന്ന് ഒരു ഡബിള്‍ സെഞ്ച്വറിയും ഗില്‍ നേടിയിരുന്നു.

ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍. ആശ്വന്‍. മികച്ച ഇന്നിങ്‌സിലൂടെ ഗില്‍ സെഞ്ച്വറി നേടിയതെന്നും എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലിന് മികച്ച മത്സരങ്ങള്‍ ഇല്ലെന്നും മുന്‍ താരം പറഞ്ഞു. മാത്രമല്ല അവസാന ഘട്ടത്തില്‍ വാഷിങ്ടണ്‍ സുന്ദറിനെ ഇറക്കിയത് ക്യാപ്റ്റന്‍സിയിലെ ഒരു തന്ത്രപരമായ പിഴവായിരുന്നെന്നും അശ്വിന്‍ പറഞ്ഞു.

‘ശുഭ്മന്‍ ഗില്‍ മികച്ച ഇന്നിങ്സിലൂടെയാണ് സെഞ്ച്വറി നേടിയത്! അവന്റെ കാര്യത്തില്‍ പലര്‍ക്കും ആശങ്കകള്‍ ഉണ്ടായിരുന്നു. അതിനെല്ലാം അവന്‍ മറുപടി നല്‍കി. തന്റെ ബാറ്റിങ് ടെക്‌നിക്കുകളില്‍ അവന്‍ നന്നായി പ്രവര്‍ത്തിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച മത്സരമില്ലെങ്കിലും അവസാന ഘട്ടത്തില്‍ വാഷിങ്ടണ്‍ സുന്ദറിനെ ഇറക്കിയത് ഒരു തന്ത്രപരമായ പിഴവായിരുന്നു.

പക്ഷേ ഇത് ലേണിങ് പ്രോസസിന്റെ ഒരു ഭാഗമാണ്. ഒരു യുവ ക്യാപ്റ്റനെന്ന നിലയില്‍ തന്റെ തെറ്റുകളില്‍ നിന്ന് പഠിക്കുകയും മുന്നോട്ട് വരികയും ചെയ്യും. ഗില്‍ ഇതെല്ലാം പെട്ടന്ന് തന്നെ മറികടക്കും,’ അശ്വന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

മാത്രമല്ല ഗില്ലാണ് ടെന്‍ഡുല്‍ക്കര്‍-ആന്‍ഡേഴ്സന്‍ ട്രോഫിയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. എട്ട് ഇന്നിങ്സില്‍ നിന്ന് 722 റണ്‍സാണ് ഗില്‍ ഇന്ത്യയ്ക്ക് വേണ്ടി അടിച്ചെടുത്തത്.
കൂടാതെ തന്റെ 25ാം വയസില്‍ 18 അന്താരാഷ്ട്ര സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കാനും ഗില്ലിന് സാധിച്ചു.

Content Highlight: India VS England: R. Ashwin Talking About Shubhman Gill

We use cookies to give you the best possible experience. Learn more