ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനായുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. നാളെ ദി ഓവലാണ് മത്സരം നടക്കുക (ജൂലൈ 31). ഈ മത്സരത്തില്‍ എന്ത് വിലകൊടുത്തും വിജയിക്കാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. കാരണം ഇംഗ്ലണ്ടാണ് മത്സരത്തില്‍ വിജയിക്കുന്നതെങ്കില്‍ പരമ്പരയില്‍ ഇന്ത്യയ്ക്ക് പരാജയപ്പെടും.
Parthiv Patel
മത്സരത്തിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍ ഇന്ത്യയുടെ എക്സ് ഫാക്ടര്‍ ആരെല്ലാമാണെന്നും മത്സരത്തില്‍ ആര് വിജയിക്കുമെന്നും പ്രവചിച്ചിരിക്കുകയാണ്. ശുഭ്മന്‍ ഗില്‍ മിന്നും ഫോമിലാണെങ്കിലും ഓവലിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് ആനുകൂലമായതിനാല്‍ ഇന്ത്യയുടെ എക്സ്-ഫാക്ടര്‍ രവീന്ദ്ര ജഡേജയോ അല്ലെങ്കില്‍ വാഷിങ്ടണ്‍ സുന്ദറോ ആകുമെന്നാണ് പട്ടേല്‍ പറയുന്നത്. ഇരുവരും മികച്ച പ്രകടനം നടത്തിയാല്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ വിജയിക്കുമെന്നും പരമ്പര 2-2ന് സമനിലയാക്കാമെന്നും അദ്ദേഹം പറഞ്ഞു.
‘ശുഭ്മന്‍ ഗില്ലിന്റെ ഇപ്പോഴത്തെ ഫോമും നാലാം ടെസ്റ്റില്‍ അദ്ദേഹം കൈകാര്യം ചെയ്ത രീതിയും കണക്കിലെടുക്കുമ്പോള്‍, അദ്ദേഹം മികച്ച പ്രകടനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. എന്നിരുന്നാലും ഇന്ത്യയുടെ എക്സ്-ഫാക്ടര്‍ വാഷിങ്ടണ്‍ സുന്ദറോ അല്ലെങ്കില്‍ രവീന്ദ്ര ജഡേജയോ ആകുമെന്നാണ് തോന്നുന്നത്. ഓവലിലെ ഡ്രിഫ്റ്റും ബൗണ്‍സും സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണ്.
അവരില്‍ ഒരാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ നല്ല സാധ്യതയുണ്ട്. മത്സരത്തെക്കുറിച്ചുള്ള എന്റെ പ്രവചനം ഇന്ത്യ പരമ്പര 2-2 ന് സമനിലയിലാക്കുമെന്നാണ്,’ പാര്‍ത്ഥിവ് പട്ടേല്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.
അതേസമയം ഓവലില്‍ ഇന്ത്യ 15 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചെങ്കലും രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. ഓവലില്‍ ആറ് മത്സരങ്ങള്‍ പരാജയപ്പെട്ട ഇന്ത്യ ഏഴ് മത്സരങ്ങളില്‍ സമനില രേഖപ്പെടുത്തി. മത്സരത്തില്‍ വിജയിക്കുന്നതിനായി വമ്പന്‍ തയ്യാറെടുപ്പിലാണ് ഇന്ത്യ.
Content Highlight: India VS England: Parthiv Patel believes India will win the final Test against England