ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നടക്കുകയാണ്. എഡ്ജ്ബാസറ്റണില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. നിലവില്‍ 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ജോസ് ബട്‌ലറും ജോറൂട്ടുമാണ് ക്രീസിലുള്ളത്.
ജേക്കബ് ബേഥലും ബെന്‍ ഡക്കറ്റുമാണ് ഇംഗ്ലണ്ടിന് വേണ്ടി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും ടീം സ്‌കോര്‍ 61ല്‍ നില്‍ക്കവെ 14 റണ്‍സിന് ബേഥലിനെ ഇംഗ്ലണ്ടിന് നഷ്ടമായി. യുവതാരം ഗുര്‍ണൂര്‍ ബ്രാറാണ് വിക്കറ്റ് നേടിയത്.
എന്നാല്‍ ടീം സ്‌കോര്‍ രണ്ട് റണ്‍സും കൂടി ചേര്‍ത്തപ്പോഴേക്കും ബെന്‍ ഡക്കറ്റിനെയും ഗുര്‍ണൂര്‍ ബ്രാര്‍ പുറത്താക്കി മിന്നും ബൗളിങ് പ്രകടനം നടത്തി. പിന്നാലെ എത്തിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിനെ ഒരു റണ്‍സിന് പുറത്താക്കി പേസ് മാസ്റ്റര്‍ ബുംറയും വിക്കറ്റ് വേട്ട തുടങ്ങി.
ബട്‌ലറും റൂട്ടും മികച്ച കൂട്ടുകെട്ട് നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ക്രീസിലെത്തിയതിന് പിന്നാലെ ഒരു സൂപ്പര്‍ നേട്ടമാണ് ബട്‌ലര്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന് വേണ്ടി ഏകദിനത്തില്‍ 200ാം മത്സരത്തിനാണ് ബട്‌ലര്‍ ഇറങ്ങിയത്. നിലവില്‍ 200 മത്സരങ്ങളിലെ 172 ഇന്നിങ്സില്‍ നിന്നും 5520* റണ്‍സാണ് താരം ഇംഗ്ലണ്ടിന് വേണ്ടി അടിച്ചുകൂട്ടിയത്.
ജേക്കബ് ബേഥല്‍, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), സാം കറന്‍, ജോഫ്ര ആര്‍ച്ചര്‍, ലിയാം ഡോസണ്‍, ജോഷ് ടോങ്, ആദില്‍ റാഷിദ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ഗുര്‍നൂര്‍ ബ്രാര്‍, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ
Content Highlight: India VS England: Jos Buttler Complete 200 ODI Matches For England