ഇന്ത്യയ്‌ക്കെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തിന്റെ സ്‌ക്വാഡ് പുറത്തുവിട്ട് ഇംഗ്ലണ്ട്. ജൂണ്‍ 20നാണ് പരമ്പര ആരംഭിക്കുന്ന പരമ്പരയില്‍
14 അംഗങ്ങള്‍ അടങ്ങുന്ന സംഘത്തെയാണ് ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ കരുതിവെച്ചത്. ബെന്‍ സ്‌റ്റോക്‌സിനെയാണ് ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചത്.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് ടീമിലേക്ക് സൂപ്പര്‍ ബൗളര്‍ ക്രിസ് വോക്‌സ് തിരിച്ചെത്തിയതാണ് മറ്റൊരു പ്രത്യേകത. 2018 ഇന്ത്യക്കെതിരെ ലോഡ്‌സില്‍ നടന്ന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരം പരിക്കിന്റെ പിടിയിലായിരുന്നു.
ഇതിന് പുറമെ ഇംഗ്ലണ്ടിന്റെ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റിന് കരുത്ത് പകരാന്‍ സൂപ്പര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറും ടീമിലെത്തുമെന്നാണ് ക്രിക്കറ്റ് ഇംഗ്ലണ്ടിന്റെ മുഖ്യ സെലക്ടര്‍ റൈറ്റ് പറയുന്നത്. ഐ.പി.എല്‍ 2025ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുമ്പോള്‍ തള്ള വിരലിന് പരിക്ക് പറ്റി താരം ചികിത്സ തേടിയിരുന്നു. എന്നാല്‍ ഇംന്ത്യ – ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റില്‍ ടീമില്‍ തിരിച്ചെത്താനാണ് ആര്‍ച്ചര്‍ പദ്ധതിയിടുന്നതെന്ന് റൈറ്റ് വ്യക്തമാക്കി.
ഇംഗ്ലണ്ടിന് വേണ്ടി 2021ലാണ് ആര്‍ച്ചര്‍ അവസാനമായി കളിച്ചത്. പരിക്കിന്റെ പിടിയിലായിരുന്ന താരത്തിന് ഒട്ടേറെ മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ത്രീ ലയണ്‍സിന് വേണ്ടി 2019ല്‍ ടെസ്റ്റില്‍ അരങ്ങേറിയ ആര്‍ച്ചര്‍ 13 ടെസ്റ്റ് മത്സരത്തിലെ 24 ഇന്നിങ്‌സില്‍ നിന്ന് 42 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 95 മെയ്ഡന്‍ ഓവറുകള്‍ അടക്കം 2.99 എന്ന എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ് പ്രകടനം. മാത്രമല്ല 6/45 എന്ന മികച്ച ബൗളിങ് പ്രകടനവും താരം രേഖപ്പെടുത്തിയിട്ടുണ്ട്.
ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ഷോയിബ് ബഷീര്‍, ജേക്കബ് ബെത്തല്‍, ഹാരി ബ്രൂക്ക്, ്രൈബഡണ്‍ കാരസി, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജാമി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടോങ്, ക്രിസ് വോക്‌സ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്
Content Highlight: INDIA VS ENGLAND: Jofra Archer expected to return to England squad for second Test against India