| Friday, 11th July 2025, 6:18 pm

ബുംറയുടെ ആറാട്ടില്‍ തകര്‍ന്നത് മഗ്രാത് അടക്കമുള്ള ഇതിഹാസങ്ങള്‍!

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സന്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ലോര്‍ഡ്സില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിലെ രണ്ടാം ദിനം ഉച്ച ഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ഏഴ് വിക്കറ്റ് വിക്കറ്റ് നഷ്ടത്തില്‍ 353 എന്ന നിലയിലാണ് ഇംഗ്ലണ്ട്.

ആദ്യ ദിനം അവസാനിക്കുമ്പേള്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെട്ട ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ വീഴ്ത്തിയത് ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയാണ്. ഇംഗ്ലണ്ട് 260 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ ബൗള്‍ഡാക്കിയാണ് ബുംറ സെഷനിലെ ആദ്യ വിക്കറ്റ് നേടിയത്. 110 പന്തില്‍ നിന്ന് 44 റണ്‍സുമായാണ് താരം മടങ്ങിയത്.

മാത്രമല്ല ഇംഗ്ലണ്ടിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ജോ റൂട്ടിനെയും ബൗള്‍ഡാക്കിയാണ് ബുംറ ആറാടിയത്. 199 പന്തില്‍ 10 ഫോര്‍ ഉള്‍പ്പെടെ 104 റണ്‍സായിരുന്നു റൂട്ട് നേടിയത്. താരം ടെസ്റ്റ് കരിയറിലെ 37ാം സെഞ്ച്വറി നേടിയാണ് മടങ്ങിയത്. ശേഷം ഇറങ്ങിയ ക്രിസ് വോക്‌സിനെ കീപ്പര്‍ ക്യാച്ചില്‍ കുരുക്കി ബുംറ ലോര്‍ഡ്‌സില്‍ ആറാടുകയായിരുന്നു.

ആദ്യ ദിനം ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കിനെയും (11 റണ്‍സ്) ബുംറ ബൗള്‍ഡാക്കിയിരുന്നു. ഇതോടെ തന്റെ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കരിയറില്‍ 452* വിക്കറ്റ് നേടാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഇതോടെ ക്രിക്കറ്റില്‍ ഒരു വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചരിക്കുകയാണ്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏറ്റവും മികച്ച ആവറേജുള്ള താരമാകാനാണ് ബുംറയ്ക്ക് സാധിച്ചത് (മിനിമം 450 വിക്കറ്റ്).

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏറ്റവും മികച്ച ആവറേജുള്ള താരം, ആവറേജ് എന്ന ക്രമത്തില്‍

ജസ്പ്രീത് ബുംറ (ഇന്ത്യ) – 20.49

ഗ്ലെന്‍ മഗ്രാത് (ഓസ്‌ട്രേലിയ) – 21.76

അലന്‍ ഡൊണാള്‍ഡ് സൗത്ത് ആഫ്രിക്ക – 22.04

റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി (ന്യൂസിലാന്‍ഡ്) – 22.10

നിലവില്‍ ഇംഗ്ലണ്ടിന് വേണ്ടി ക്രീസിലുള്ളത് ജെയ്മി സ്മിത് അര്‍ധ സെഞ്ച്വറി (51*) നേടിയപ്പോള്‍ ബ്രൈഡന്‍ കാഴ്‌സ് 33 റണ്‍സും നേടിയിട്ടുണ്ട്. സാക്ക് ക്രോളി (43 പന്തില്‍ 18), ബെന്‍ ഡക്കറ്റ് (40 പന്തില്‍ 23), ഒലി പോപ്പ് (104 പന്തില്‍ 44), ഹാരി ബ്രൂക് (20 പന്തില്‍ 11) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിവസം ഇംഗ്ലണ്ടിന് നഷ്ടമായത്. ബുംറയ്ക്ക് പുറമെ നിതീഷ് കുമാര്‍ റെഡ്ഡി രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വിക്കറ്റും നേടി.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ബ്രൈഡന്‍ കാഴ്സ്, ജോഫ്ര ആര്‍ച്ചര്‍, ഷൊയിബ് ബഷീര്‍

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

Content Highlight: India VS England: Jasprit Bumrah Achieve Great Record In International Cricket

We use cookies to give you the best possible experience. Learn more