| Thursday, 26th June 2025, 4:13 pm

കുറച്ചുകൂടി ബാറ്റ് ചെയ്യാന്‍ കഴിയുന്ന ബൗളര്‍മാരേയാണ് വേണ്ടത്; തുറന്ന് പറഞ്ഞ് ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സിന്റെ വിജയലക്ഷ്യം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ മുമ്പിലെത്തി.

സ്‌കോര്‍

ഇന്ത്യ – 471 & 364

ഇംഗ്ലണ്ട് – 465 & 373/5

ടാര്‍ഗറ്റ് – 371

രണ്ട് ഇന്നിങ്‌സിലെയും ബാറ്റിങ്ങില്‍ ഇന്ത്യയുടെ ടെയ്ല്‍ എന്‍ഡ് ബാറ്റിങ് നിരയെ നിഷ്പ്രയാസമാണ് ഇംഗ്ലണ്ട് ബൗളര്‍മാര്‍ തകര്‍ത്തത്. മത്സരത്തിന് ശേഷം ഇതേക്കുറിച്ച് മുന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര ഇന്ത്യയുടെ ടെയ്ല്‍ എന്‍ഡിനെക്കുറിച്ചുള്ള ആശങ്കയെക്കുറിച്ച് ഗംഭീറിനോട് സംസാരിച്ചിരുന്നു. ടെയ്ല്‍ എന്‍ഡര്‍മാര്‍ ശ്രമിക്കുന്നുണ്ടെന്നും ചിലപ്പോഴൊക്കെ ടോപ്പ് ഓര്‍ഡറും മോശം രീതിയില്‍ പുറത്താകുമെന്നും ഗംഭീര്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ ഇന്ത്യയുടെ ടെയ്ല്‍ എന്‍ഡിനെക്കുറിച്ച് സംസാരിക്കുകയാണ് ആകാശ് ചോപ്ര. ടീമിന്റെ നിലവാരം കുറവാണെന്നും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ആകാശ് ദീപ് എന്നിവര്‍ക്ക് പെട്ടെന്ന് ഒരു അപ്ഗ്രേഡിന് സാധിക്കില്ലെന്നും ആധുനിക ക്രിക്കറ്റില്‍ കുറച്ചുകൂടി ബാറ്റ് ചെയ്യാന്‍ കഴിയുന്ന ബൗളര്‍മാര്‍ക്കാണ് ഭാവിയെന്നും ചോപ്ര പറഞ്ഞു.

‘മറ്റ് ടീമുകളുടെ ടെയില്‍ എന്‍ഡ് പോലെയല്ല നമ്മുടേത്. മത്സരശേഷം ഗൗതം ഗംഭീറിനോട് ഈ ആശങ്കയെക്കുറിച്ച് ചോദിച്ചിരുന്നു. ടെയ്ല്‍ എന്‍ഡര്‍മാര്‍ ശ്രമിക്കുന്നുണ്ടെന്നും ചിലപ്പോഴൊക്കെ ടോപ്പ് ഓര്‍ഡറും മോശം രീതിയില്‍ പുറത്താകുമെന്നും അദ്ദേഹം പറഞ്ഞു. പരിശീലകന്‍ അങ്ങനെ പറഞ്ഞതില്‍ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

അതുകൊണ്ട് തന്നെ, ടീമിന്റെ നിലവാരം കുറവാണ്. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ആകാശ് ദീപ് എന്നിവര്‍ക്ക് പെട്ടെന്ന് ഒരു അപ്ഗ്രേഡ് ഉണ്ടാക്കാനാകില്ല. ഇന്ത്യയുടെ ടെയില്‍ എന്‍ഡ് ഇങ്ങനെയാണ്, പക്ഷേ ആധുനിക ക്രിക്കറ്റില്‍ അത് പ്രവര്‍ത്തിക്കുന്നില്ല, കുറച്ചുകൂടി ബാറ്റ് ചെയ്യാന്‍ കഴിയുന്ന ബൗളര്‍മാരുടേതാണ് ഭാവി,’ ആകാശ് ചോപ്ര പറഞ്ഞു.

Content Highlight: India VS England: Akash Chopra Talking About India’s Tail End Players

We use cookies to give you the best possible experience. Learn more