കഴിഞ്ഞ നവംബര്‍ ആറിനാണ് തങ്ങള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ച വിവരം ബോളിവുഡ് താരദമ്പതികളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും അറിയിച്ചത്. പിന്നാലെ ഇരുവര്‍ക്കും ആശംസകളുമായി സിനിമാ ലോകത്തെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.
കുട്ടിയുടെ ജനനത്തിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പുറത്തുവന്നത്. വിവാഹത്തിന് മുമ്പ് ഗര്‍ഭം ധരിച്ച താരങ്ങളുടെ ലിസ്റ്റാണ് ഇന്ത്യ ടുഡേ പുറത്തിറക്കിയത്. ‘വിവാഹം കഴിഞ്ഞ് ഏഴാം മാസം രണ്‍ബീര്‍ കപൂറിറിനും ആലിയ ഭട്ടിനും ഒരു പെണ്‍കുഞ്ഞിനെ ജനിച്ചിരിക്കുകയാണ്. വിവാഹത്തിന് മുമ്പേ ഗര്‍ഭം ധരിച്ച താരങ്ങളുടെ ലിസ്റ്റ് ഇതാ,’ എന്ന ക്യാപ്ഷനോടെ താരങ്ങളുടെ ചിത്രം സഹിതമുള്ള വീഡിയോ ആണ് ഇന്ത്യ ടുഡേ പങ്കുവെച്ചത്.
പിന്നാലെ ഇന്ത്യ ടുഡേയെ ട്രോളി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക മൃണാള്‍ പാണ്ഡെ രംഗത്ത് വന്നിരുന്നു. നാണമില്ലേ ഇന്ത്യ ടുഡേ എന്നാണ് മൃണാള്‍ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തത്. പിന്നാലെ മൃണാളിന് ട്വീറ്റിന്റെ കമന്റ് സെക്ഷനിലും ഇന്ത്യ ടുഡേയ്‌ക്കെതിരെ വിമര്‍ശനമുയര്‍ന്നു.
ബ്രഹ്മാസ്ത്രയാണ് ഒടുവില്‍ റിലീസ് ചെയ്ത ആലിയയുടെയും രണ്‍ബീറിന്റെയും ചിത്രം. സെപ്റ്റംബര്‍ ഒമ്പതിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച സാമ്പത്തിക വിജയമാണ് നേടിയത്. 25 ദിവസം കൊണ്ട് 425 കോടിയാണ് ചിത്രം നേടിയത്.
ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഒ.ടി.ടി റിലീസും ചെയ്തിരുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും അയന്‍ മുഖര്‍ജിയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
Content Highlight: India Today with list of celebrities who got pregnant before marriage; Mrinal Pandey said, Aren’t you ashamed