| Wednesday, 7th September 2016, 7:50 pm

ഹൈക്കമ്മീഷണറെ അപമാനിച്ചെന്നാരോപണം; പാകിസ്ഥാനെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറാച്ചി ചേംബര്‍ ഒഫ് കോമേഴ്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി ഗൗതം ബംബാവാലെയെ ക്ഷണിച്ചിരുന്നു. എന്നാല്‍ പരിപാടി തുടങ്ങാന്‍ അര മണിക്കൂര്‍ മാത്രമുള്ളപ്പോള്‍ പ്രത്യേകിച്ച് കാരണമൊന്നും വ്യക്തമാക്കാതെ ചേംബര്‍ ഒഫ് കോമേഴ്‌സ് പ്രോഗ്രാം റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.

ന്യൂദല്‍ഹി:  കറാച്ചിയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുക്കേണ്ട പരിപാടി അവസാന നിമിഷം റദ്ദാക്കിയ പാകിസ്ഥാന്റെ നടപടിക്കെതിരെ പ്രതിഷേധമറിയിച്ച് ഇന്ത്യ. സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സുജാത മെഹ്ത പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു.

കറാച്ചി ചേംബര്‍ ഒഫ് കോമേഴ്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി ഗൗതം ബംബാവാലെയെ ക്ഷണിച്ചിരുന്നു. എന്നാല്‍ പരിപാടി തുടങ്ങാന്‍ അര മണിക്കൂര്‍ മാത്രമുള്ളപ്പോള്‍ പ്രത്യേകിച്ച് കാരണമൊന്നും വ്യക്തമാക്കാതെ ചേംബര്‍ ഒഫ് കോമേഴ്‌സ് പ്രോഗ്രാം റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.

ഒരാഴ്ച മുമ്പാണ് ഹൈക്കമ്മീഷണര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിരുന്നത്. എന്നാല്‍ കാരണം പോലും അറിയിക്കാതെയാണ് സംഘാടകര്‍ അവസാന നിമിഷം പരിപാടി റദ്ദാക്കിയിരുന്നത്.

പാകിസ്ഥാന്റെ നടപടി ഹൈക്കമ്മീഷണറെ അവഹേളിക്കുന്നതാണെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെ വിമര്‍ശിച്ച് ഗൗതം ബംബാവാലെ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ഇതാകാം പരിപാടി പിന്‍വലിക്കാനുള്ള കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കശ്മീര്‍ വിഷയത്തില്‍ ചില്ലു മേടയില്‍ ഇരിക്കുന്നവര്‍ മറ്റുള്ളവരുടെ മേല്‍ കല്ലെറിയരുതെന്നായിരുന്നു ബംബാവാലെയുടെ പ്രസ്താവന.

We use cookies to give you the best possible experience. Learn more