2026 ടി – 20 ലോകകപ്പില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയുടെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 76 റണ്‍സിനാണ് ടീമിന്റെ തോല്‍വി. പ്രോട്ടിയാസ് ബൗളര്‍മാര്‍ സൂര്യയെയും സംഘത്തെയും വലിഞ്ഞ് മുറുക്കിയതോടെയാണ് ടീം ടൂര്‍ണമെന്റിലെ ആദ്യ പരാജയം രുചിച്ചത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് 188 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തിയിരുന്നു. ഇത് പിന്തുടര്‍ന്ന ഇന്ത്യ ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ 111ന് പുറത്തായി. അതോടെ 2023 ലോകകപ്പ് ഫൈനല്‍ മുതല്‍ ഐ.സി.സി ടൂര്‍ണമെന്റിലെ നീല കുപ്പായക്കാരുടെ കുതിപ്പിനാണ് അന്ത്യം കുറിച്ചത്.
ഇന്ത്യൻ ടീം. Photo: BCCI/x.com
ഈ തോല്‍വിയോടെ മെന്‍ ഇന്‍ ബ്ലൂവിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. പ്രോട്ടിയാസിന് മുന്നില്‍ അടിയറവ് പറഞ്ഞതോടെ ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. നിലവില്‍ – 3. 800 ആണ് ടീമിന്റെ സ്‌ട്രൈക്ക് റേറ്റ്. മറുവശത്ത് പ്രോട്ടിയാസിന്റെ നെറ്റ് റണ്‍ റേറ്റ് +3. 800യുമാണ്.
ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ക്ക് മേല്‍ വലിയ പ്രഹരമാണിത്. നീലപ്പടയ്ക്ക് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാന്‍ ഇനി ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയം അനിവാര്യമാണ്. അതാകട്ടെ വലിയ മാര്‍ജിനില്‍ തന്നെ വേണം.
ഇന്ത്യൻ ടീം. Photo: BCCI/x.com
കൂടാതെ, സൗത്ത് ആഫ്രിക്ക ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വിജയിക്കുകയും വേണം. ഗ്രൂപ്പ് വണ്ണിലെ മറ്റ് ടീമുകളായ വെസ്റ്റ് ഇന്‍ഡീസോ സിംബാബ്വെയോ രണ്ട് മത്സരങ്ങളില്‍ വിജയിച്ചാല്‍ ഇന്ത്യയുടെ നില പരുങ്ങലിലാവും. ഇങ്ങനെ ടീം രണ്ട് വിജയങ്ങള്‍ സ്വന്തമാക്കിയാല്‍ സെമി ഫൈനല്‍ പ്രവേശം നെറ്റ് റേറ്റിനെ ആശ്രയിച്ചായിരിക്കും.
നിലവിലെ ഇന്ത്യയുടെ റണ്‍ റേറ്റ് ടീമിന് ആശങ്ക സൃഷ്ടിക്കുന്നതാണ്. എന്നാല്‍, ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ വലിയ മാര്‍ജിനില്‍ ജയം സ്വന്തമാക്കിയാല്‍ ഈ കടമ്പയും വളരെ വേഗത്തില്‍ മറികടക്കാം. ഇന്ത്യന്‍ ടീം ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് എന്നാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlight: India’s net rate stands at -3.800 after defeat against South Africa in T20 World Cup 2026