| Wednesday, 27th August 2025, 10:20 pm

ഇന്ത്യയിലെ ആദ്യ വയോജന കമ്മീഷന്‍ കേരളത്തില്‍; ചെയര്‍പേഴ്‌സണായി അഡ്വ. കെ.എസ്. സോമപ്രസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ വയോജന കമ്മീഷന്‍ രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. കമ്മീഷന്‍ ചെയര്‍പേഴ്‌സണായി അഡ്വ. കെ.എസ്. സോമപ്രസാദ് നിയോഗിച്ചു. അഞ്ച് അംഗങ്ങളുള്ള കമ്മീഷനാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്.

മുന്‍ രാജ്യസഭാ അംഗം കൂടിയായ കെ. സോമപ്രസാദ് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. നിലവില്‍ ചവറ കെ.എം.എം.എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്.

കൊല്ലം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കേരള സര്‍വകലാശാലയിലെ മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമാണ് അദ്ദേഹം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കെ.എസ്. സോമപ്രസാദ് പൊതുരംഗത്തേക്ക് എത്തിയത്. 1987ലെ ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന വി.ജെ. തങ്കപ്പന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു അദ്ദേഹം.

സി.ഐ.ടി.യു സംസ്ഥാന കൗണ്‍സില്‍ അംഗം, കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയംഗം, കേരള വാട്ടര്‍ അതോറിറ്റിയംഗം, കേരള കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം എന്നീ പദവികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Content Highlight: India’s first senior citizens’ commission in Kerala; Adv. KS Somaprasad as Chairperson

Latest Stories

We use cookies to give you the best possible experience. Learn more