| Thursday, 12th September 2013, 1:05 am

ചാംമ്പ്യന്‍സ് ലീഗ് 20/20 : പാക്ക് ടീമിന് ഇന്ത്യ വിസ നഷേധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യദല്‍ഹി: പാക്കിസ്താന്‍ ക്രിക്കറ്റ് ടീമായ ഫൈസലാബാദ് വോള്‍വിസിന് ഇന്ത്യ വിസ നിഷേധിച്ചു. ഇന്ത്യയില്‍ വെച്ച് നടക്കുന്ന ചാംപ്യന്‍സ് ട്രോഫി 20/20 ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനെത്താനുള്ള ശ്രമങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ചുവപ്പ് കൊടി കാണിച്ചത്.

അതിര്‍ത്തിയില്‍ ഈയിടെ ഉണ്ടാവുന്ന സംഘര്‍ഷങ്ങളാണ് സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞദിവസം അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയില്‍ പാക്കിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.

പാക്ക വെടിവയ്പ്പില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്താന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖാണ് ഫൈസലാബാദ് ടീമിന്റെ ക്യാപ്റ്റന്‍.

സെപ്റ്റംബര്‍ 17ന് ആരംഭിക്കുന്ന ചാംപ്യന്‍സ് ലീഗ് 20/20 ടൂര്‍ണ്ണമെന്റിന്റെ യോഗ്യതാ റൗണ്ടില്‍ പങ്കെടുക്കാന്‍ പാക്ക് ടീമിനെ ബി.സി.സി.ഐ ക്ഷണിച്ചിരുന്നു.

എന്നാലിതിന് ശേഷമാണ് നിയന്ത്രണരേഖയില്‍ തുടരെ പാക്കിസ്താന്റെ പ്രകോപനപരമായ നീക്കങ്ങള്‍ ഉണ്ടാവുന്നത്. ഈ സാഹചര്യത്തിലാണ് വിസ നിഷേധിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം.

കഴിഞ്ഞ വര്‍ഷം പാക്കിസ്താന്‍ അഭ്യന്തര ലീഗിലെ ചാംപ്യന്‍മാരായ സിയാല്‍ക്കോട്ട് സ്റ്റാലന്‍സ് ബി.സി.സി.ഐ ക്ഷണപ്രകാരം ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തിരുന്നു.

എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടന്ന ടൂര്‍ണ്ണമെന്റിന്റെ യോഗ്യതാ റൗണ്ട് കടക്കാന്‍ ടീമിനായില്ല. ഈ വര്‍ഷം പാക്കിസ്താന്‍ അഭ്യന്തര ലീഗില്‍ ചാംപ്യന്‍മാരായാണ് ഫൈസലാബാദ് ടീം ചാംപ്യന്‍സ് ലീഗില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്.

We use cookies to give you the best possible experience. Learn more