മാലിയിലെ ജലശുദ്ധീകരണശാലയ്ക്ക് തീപിടുത്തമുണ്ടായതിനെത്തുടര്‍ന്നാണ് മാലിയില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. മാലിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജലശുദ്ധീകരണ ശാലയ്ക്ക് വ്യാഴാഴ്ച ഒച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ജലക്ഷാമം പരിഹരിക്കുന്നതിന്റെ ആദ്യഘട്ടമായാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തില്‍ വെള്ളം കൊണ്ടുപോയത്.
കടല്‍വെള്ള ശൂദ്ധീകരണ പ്ലാന്റിലെ ജനറേറ്റര്‍ തീപിടുത്തത്തില്‍ കത്തി നശിച്ചിരുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ മാലി സര്‍ക്കാര്‍ ഇന്ത്യ, ചൈന, അമേരിക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളോട് സഹായമഭ്യര്‍ത്ഥിച്ചിരുന്നു.
മാലിയുടെ തൊട്ടടുത്ത സ്ഥലമായതിനാലാണ് തിരുവനന്തപുരത്തുനിന്നും എയര്‍ഫോഴ്‌സിന്റെ വിമാനത്തില്‍ വെള്ളം കൊണ്ടുപോകാനുള്ള തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് എയര്‍ഫോഴ്‌സിന്റെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ നിന്നും പുറപ്പെട്ടത്.
ദില്ലിയില്‍ നിന്നും അടിയന്തരമായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാലിയില്‍ വെള്ളമെത്തിച്ചത്.