| Saturday, 17th May 2025, 12:57 pm

ലോക പത്രസ്വാതന്ത്ര്യ സൂചികയില്‍ 180 രാജ്യങ്ങളില്‍ ഇന്ത്യ 151ാം സ്ഥാനത്ത്: റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് സര്‍വേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് നടത്തിയ സര്‍വേയില്‍ ലോക പത്രസ്വാതന്ത്ര്യ സൂചികയില്‍ 151ാം സ്ഥാനത്തെത്തിയെന്ന് റിപ്പോര്‍ട്ട്. 180 രാജ്യങ്ങളിലാണ് ഇന്ത്യ 151ാം സ്ഥാനത്തെത്തിയത്.

ഇന്ത്യയില്‍ ഏകദേശം 900ത്തോളം സ്വകാര്യ ഉടമസ്ഥതയിലുള്ള ടി.വി ചാനലുകളുണ്ടെന്നും അതില്‍ പകുതിയോളവും ന്യൂസിന് വേണ്ടി നീക്കി വെച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 20ലധികം ഭാഷകളിലായി ഏകദേശം 1,40000 പ്രസിദ്ധീകരണങ്ങളാണ് പ്രസിദ്ധീകരിക്കുന്നതെന്നും അവര്‍ പറയുന്നു.

പ്രസിദ്ധീകരിക്കുന്ന 1,40000 കോപ്പികളില്‍ 20000 ദിനപത്രങ്ങളും 390 ദശദക്ഷത്തിലധികം കോപ്പികളുമുണ്ടെന്നും പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 159ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വര്‍ഷം 151 ആയി മെച്ചപ്പെടുകയാണുണ്ടായതെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫിന്‍ലാന്റ്, എസ്റ്റോണിയ, നെതര്‍ലാന്റ് എന്നീ രാജ്യങ്ങളാണ് ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിലെന്നും ലോകത്തിലാകമാനം അയ്യായിരത്തിലധികം ആളുകളില്‍ നിന്നാണ് സര്‍വേ നടത്തിയിരിക്കുന്നതെന്നാണ് പറയുന്നത്. റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ അസിസ്റ്റന്റ് ഡയറക്ട്രേറ്റ് ജനറല്‍ തിബൗട്ട് ബ്രൂട്ടിന്‍ ദല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നയതന്ത്രജ്ഞര്‍, പത്രപ്രവര്‍ത്തകര്‍, മറ്റാളുകള്‍ തുടങ്ങിയവരില്‍ നിന്നുള്‍പ്പെടെയാണ് സര്‍വേയില്‍ അഭിപ്രായങ്ങള്‍ സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പ്രതികരിച്ചവരുടെ ഐഡന്റിറ്റി റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പറയുന്നു.

അതേസമയം സൂചികയില്‍ യു.എസിന്റെ സ്ഥാനം 57ആണെന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് സ്ഥാനങ്ങളില്‍ നിന്നും താഴേക്കാണ് പോയതെന്നും പറയുന്ന റിപ്പോര്‍ട്ടില്‍ കാനഡ 21ഉം ഓസ്‌ട്രേലിയ 29ഉം ചെക്കിയ പത്തും സ്ഥാനങ്ങളിലാണ്. എങ്കില്‍ പോലും ഈ രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യം ആശങ്കാജനകമാണെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlight:  India ranks 151st out of 180 countries in World Press Freedom Index: Reporters Without Borders survey

We use cookies to give you the best possible experience. Learn more