2026 ടി-20 ലോകകപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതോടെ ടീമകള്‍ വമ്പന്‍ തയ്യാറെടുപ്പിലാണ്. ടൂര്‍ണമെന്റിന് മുന്നോടിയായി പ്രോട്ടിയാസിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ വിജയം സ്വന്തമാക്കി ഇന്ത്യയും ലോകകപ്പിന് ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍ സന്നാഹമത്സരത്തില്‍ ഇന്ത്യന്‍ താരം ഹര്‍ഷിത് റാണയ്ക്ക് പരക്ക് പറ്റിയതാണ് ക്യാമ്പില്‍ ഇപ്പോള്‍ ആശങ്ക പടര്‍ത്തിയിരിക്കുന്നത്.
മത്സരത്തില്‍ ബൗള്‍ ചെയ്യുന്നതിനിടയിലാണ് താരത്തിന് പരിക്ക് പറ്റിയത്. ഹര്‍ഷിത്തിന് പരിക്കേല്‍ക്കുന്നത്. ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ വെറും ഒരു ഓവര്‍ മാത്രം എറിഞ്ഞാണ് റാണ മടങ്ങിയത്.
കാല്‍മുട്ടിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗ്രൗണ്ട് വിടുകയായിരുന്നു താരം. വേദന കാരണം ഹര്‍ഷിത് റണ്ണപ്പ് പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. പിന്നീട് മുട്ടില്‍ പിടിച്ചു കൊണ്ട് മുടന്തി കളം വിടുന്ന ഹര്‍ഷിത്തിന്റെ ദൃശ്യങ്ങള്‍ ആരാധകരെ ആശങ്കയിലാക്കുകയും ചെയ്തു.
മത്സരത്തില്‍ എറിഞ്ഞ ഏക ഓവറില്‍ 16 റണ്‍സാണ് ഹര്‍ഷിത് വഴങ്ങിയത്. എന്നാല്‍ ഹര്‍ഷിത്തിന്റെ പരിക്കിനെക്കുറിച്ച് ബി.സി.സി.ഐ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. താരത്തിന്റെ പിരിക്ക് ഗുരുതരമാണെങ്കില്‍ പ്രസിദ്ധ് കൃഷ്ണയോ മുഹമ്മദ് സിറാജോ സ്‌ക്വാഡിലെത്തിയേക്കും.
നേരത്തെ സൂപ്പര്‍ താരം തിലക് വര്‍മയ്ക്കും ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനും പരിക്കേറ്റിരുന്നു. എന്നാല്‍ തിലക് സന്നാഹ മത്സരത്തില്‍ തിരിച്ചെത്തി ഫോം വീണ്ടെടുത്തു. അതേസമയം ഫെബ്രുവരി ഏഴിന് യു.എസ്.എയോടാണ് ഇന്ത്യയുടെ ആദ്യ മത്സരം.
നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി എട്ട് ടി-20 ഇന്നിങ്‌സില്‍ നിന്ന് 297 റണ്‍സ് വഴങ്ങി ഒമ്പത് വിക്കറ്റാണ് താരം നേടിയത്. 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയതാണ് താരത്തിന്റെ കരിയര്‍ ബെസ്റ്റ്. ബാറ്റിങ്ങില്‍ മൂന്ന് ഇന്നിങ്‌സില്‍ നിന്ന് 57 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.