| Sunday, 29th July 2012, 9:41 am

ഇന്ത്യ-ശ്രീലങ്ക ഏകദിനം: ടീമിന്റെ ബൗളിങ് മികച്ചതായിരുന്നില്ലെന്ന് ഗൗതം ഗംഭീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: ഇന്നലെ നടന്ന ഇന്ത്യ ശ്രീലങ്ക ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ ബൗളിങ് പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഗൗതം ഗംഭീര്‍ രംഗത്തെത്തി. ഇന്നലെ നടന്ന കളിയില്‍ ബൗളര്‍മാര്‍ ആരും തന്നെ ഫോമിലായിരുന്നില്ലെന്നും അനാവശ്യമായി റണ്‍സ് വിട്ടുകൊടുത്തതാണ് ശ്രീലങ്കയ്ക്ക് 286 എന്ന സ്‌കോറിലേക്കെത്താന്‍ കഴിഞ്ഞതെന്നും ഗംഭീര്‍ പറഞ്ഞു.[]

“”അവസാനത്തെ പത്തോവറില്‍ പലരും വളരെ മോശമായാണ് ബൗള്‍ ചെയ്തത്. അവസാന ഓവറുകള്‍ കളിയെ സംബന്ധിച്ച് നിര്‍ണായകമാണ്. പരമാവധി അറുപതോ എഴുപതോ റണ്‍സ് മാത്രമേ അപ്പോള്‍ കൊടുക്കാന്‍ പാടുള്ളൂ. എന്നാല്‍ അവസാന ഓവറുകളില്‍ മാത്രം 95 ഓളം റണ്‍സാണ് ശ്രീലങ്കന്‍ ടീം അടിച്ചുകൂട്ടിയത്”” – ഗംഭീര്‍ പറഞ്ഞു.

ആഞ്ചലോ മാത്യൂസിനും ജീവന്‍ മെന്‍ഡിസിനും വലിയ സ്‌കോര്‍ നേടാനായതുപോലും ടീമിന്റെ അച്ചടക്കമില്ലാത്ത ബൗളിങ് കാരണമാണെന്നും ഗംഭീര്‍ പ്രതികരിച്ചു.

ഇന്നലെ താന്‍ മികച്ച ഫോമിലായിരുന്നത് ടീമിന് ഏറെ ഗുണം ചെയ്തു. നിലവിലെ ഈ പ്രകടനം പരമ്പരയിലുടനീളം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ തന്നെ വിജയിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഗംഭീര്‍ പറഞ്ഞു. 101 പന്തില്‍ 102 റണ്‍സെടുത്ത ഗൗതം ഗംഭീറായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

We use cookies to give you the best possible experience. Learn more