അസഹിഷ്ണുതയുടെ വരും കാലം( Coming Age Of Intolerance ) എന്ന വിഷയത്തില്‍ ദല്‍ഹി സാഹിത്യോത്സവത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു തസ്ലീമ നസ്രീന്‍.
“ഇന്ത്യ ഒരു സഹിഷ്ണുതയുള്ള രാജ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ ചില ആളുകള്‍ അസഹിഷ്ണുക്കളാണ്. എല്ലാ സമൂഹത്തിലും അസഹിഷ്ണുക്കളായ ചില ആളുകളുണ്ട്.” പശ്ചിമ ബംഗാളിലെ മാല്‍ഡയിലുണ്ടായ കലാപത്തെ കുറിച്ച് പരാമര്‍ശിക്കവെ തസ്ലീമ പറഞ്ഞു. ഹിന്ദു മൗലികവാദികളെ കുറിച്ച് സംസാരിക്കുമ്പോള്‍ അയാള്‍ തീര്‍ച്ചയായും മുസ്ലീം മൗലികവാദികളെ കുറിച്ചു പറയേണ്ടതുണ്ടെന്ന് തസ്‌ലീമ കൂട്ടിച്ചേര്‍ത്തു.
ചില ആളുകള്‍ക്ക് നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍ നമ്മള്‍ക്ക് തീര്‍ച്ചയായും സമ്പൂര്‍ണമായ സംസാര സ്വാതന്ത്ര്യം ഉണ്ടാവേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
“ചില ആളുകള്‍ക്ക് നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍ നമ്മള്‍ക്ക് തീര്‍ച്ചയായും സമ്പൂര്‍ണമായ സംസാര സ്വാതന്ത്ര്യം ഉണ്ടാവേണ്ടതുണ്ട്. മികച്ച ഒരു സമൂഹം വാര്‍ത്തെടുക്കുന്നതിന് സ്ത്രീവിരുദ്ധതയ്‌ക്കെതിരെയും മത മൗലികവാദത്തിനെതിരെയും എല്ലാ ആപത്ശക്തികള്‍ക്കെതിരെയും തീര്‍ച്ചയായും നമ്മള്‍ പോരാടേണ്ടതുണ്ട്.” അവര്‍ പറഞ്ഞു.