| Thursday, 29th January 2026, 8:10 pm

സ്വന്തം മണ്ണില്‍ തോല്‍വിക്ക് പിന്നാലെ നാണക്കേടും; ഇന്ത്യയെ മുട്ടുകുത്തിച്ച് കിവീസിന്റെ ആധിപത്യം

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയ്ക്കെതിരായ നാലാം ടി-20യില്‍ ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കിയിരുന്നു. വിശാഖപ്പട്ടണത്ത് നടന്ന മത്സരത്തില്‍ 50 റണ്‍സിനായിരുന്നു കിവീസിന്റെ വിജയം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ 165 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ടീം ഇന്ത്യ

ഇതോടെ ഒരു നാണക്കേടിന്റെ ലിസ്റ്റിലും ഇന്ത്യ എത്തിരിക്കുകയാണ്. ടി-20യില്‍ അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യ വഴങ്ങുന്ന ഏറ്റവും വലിയ മൂന്നാമത്തെ തോല്‍വിയാണിത്. ന്യൂസിലാന്‍ഡിനെതിരെയാണ് ടി-20ിയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പരാജയമെന്നതും എടുത്തുപറയേണ്ടതാണ്. 2019ല്‍ 80 റണ്‍സിന് കിവീസ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.

ടി-20യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വി (റണ്‍സ് മാര്‍ജിന്‍ പ്രകാരം)

ന്യൂസിലന്‍ഡിനെതിരെ 80 റണ്‍സിന് (വെല്ലിങ്ടണ്‍, 2019)

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 51 റണ്‍സിന് (ചണ്ഡീഗഢ്, 2025)

ന്യൂസിലന്‍ഡിനെതിരെ 50 റണ്‍സ് (വിശാഖപട്ടണം, 2026)*

സൗത്ത് ആഫ്രിക്കയ്‌ക്കെതികെ 49 റണ്‍സിന് (ഇന്‍ഡോര്‍, 2022)

ഓസ്ട്രേലിയയ്ക്കെതിരെ 49 റണ്‍സിന് (ബ്രിഡ്ജ്ടൗണ്‍, 2010)

സൂപ്പര്‍ താരം ശിവം ദുബെയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിലായിരുന്നു ഇന്ത്യ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. വെറും 23 പന്തില്‍ നിന്ന് ഏഴ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 65 റണ്‍സ് നേടി റണ്‍ഔട്ടില്‍ കുരുങ്ങുകയായിരുന്നു ദുബെ. 15 പന്തില്‍ നിന്നായിരുന്നു താരം ഇന്ത്യയ്ക്ക് വേണ്ടി മൂന്നാമത്തെ അതിവേഗ അര്‍ധ സെഞ്ച്വറിയിലെത്തിയത്.

ദുബെയ്ക്ക് പുറമെ നാലാമനായി ഇറങ്ങിയ റിങ്കു സിങ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 30 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 39 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

ഓപ്പണര്‍മാരായ ടിം സീഫേര്‍ട്ടിന്റെ ഫിയര്‍ലസ് ബാറ്റിങ്ങും ഡെവോണ്‍ കോണ്‍വേയുടെയും മിന്നും പ്രകടനവുമാണ് കിവീസിന്റെ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയത്. 100 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ആദ്യ വിക്കറ്റില്‍ സ്വന്തമാക്കിയത്. 23 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 44 റണ്‍സ് നേടിയാണ് കോണ്‍വേ മടങ്ങിയത്. 36 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 62 റണ്‍സിനാണ് ടിം സീഫേര്‍ട്ട് പുറത്തായത്.

Content Highlight: India In Unwanted Record Against New Zealand In T-20

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more