അഫ്ഗാനിസ്ഥാന്‍ – ഇന്ത്യ ടി-20 പരമ്പര തൂത്തുവാരി ശ്രേയസ് അയ്യരും സംഘവും കുതിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരത്തിലും ആധികാരിക വിജയം നേടിയാണ് ഇന്ത്യ കരുത്ത് കാട്ടിയത്.
കഴിഞ്ഞ ദിവസം നടന്ന ഡെഡ് റബ്ബര്‍ മത്സരത്തില്‍ 127 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. നീലപ്പട ഉയര്‍ത്തിയ 222 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാന്‍ സിംഹങ്ങള്‍ക്ക് 94 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ഇന്ത്യയ്ക്കായി അഭിഷേക് ശര്‍മ സെഞ്ച്വറിയും സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറിയും നേടി. അഭിഷേക് 34 പന്തില്‍ 108 റണ്‍സടിച്ചപ്പോള്‍ 35 പന്തില്‍ 50 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്.
മൂന്നാം ടി-20യിലും ഇന്ത്യ വിജയിച്ചതോടെ സഞ്ജുവിന്റെ പേരിലുള്ള ഒരു സ്ട്രീക് തുടര്‍ന്നിരിക്കുകയാണ്. സഞ്ജു 50+ റണ്‍സ് നേടിയ ഒറ്റ മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസവും അത് ആവര്‍ത്തിച്ചിരിക്കുകയാണ്.
Photo: BCCI/x.com
അന്താരാഷ്ട്ര ടി-20യില്‍ സഞ്ജു മൂന്ന് സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഈ മത്സരങ്ങളിലൊന്നും തന്നെ ഇന്ത്യയ്ക്ക് പരാജയം രുചിക്കേണ്ടി വന്നിട്ടില്ല.
(സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം – ഫലം എന്നീ ക്രമത്തില്‍)
111 (47) – ബംഗ്ലാദേശ് – ഹൈദരാബാദ് – 2024 – ഇന്ത്യയ്ക്ക് 133 റണ്‍സ് വിജയം
109* (56) – സൗത്ത് ആഫ്രിക്ക – ജോഹനാസ്‌ബെര്‍ഗ് – 2024 – ഇന്ത്യയ്ക്ക് 135 റണ്‍സ് വിജയം
107 (50) – സൗത്ത് ആഫ്രിക്ക – ഡര്‍ബന്‍ – 2024 – ഇന്ത്യയ്ക്ക് 61 റണ്‍സ് വിജയം
97* (50) – വെസ്റ്റ് ഇന്‍ഡീസ് – ഈഡന്‍ ഗാര്‍ഡന്‍സ് – 2026 – ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് വിജയം
89 (42) – ഇംഗ്ലണ്ട് – വാംഖഡെ – 2026 – ഇന്ത്യയ്ക്ക് ഏഴ് റണ്‍സ് വിജയം
89 (46) – ന്യൂസിലാന്‍ഡ് – അഹമ്മദാബാദ് – 2026 – ഇന്ത്യയ്ക്ക് 96 റണ്‍സ് വിജയം
77 (42) – അയര്‍ലാന്‍ഡ് – ഡബ്ലിന്‍ – 2022 – ഇന്ത്യയ്ക്ക് നാല് റണ്‍സ് വിജയം
58 (45) – സിംബാബ്‌വേ – ഹരാരെ – 2024 – ഇന്ത്യയ്ക്ക് 42 റണ്‍സ് വിജയം
57 (22) – അഫ്ഗാനിസ്ഥാന്‍ – ദല്‍ഹി – 2026 – ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം
56 (45) – ഒമാന്‍ – അബുദാബി – 2025 – ഇന്ത്യയ്ക്ക് 21 റണ്‍സ് വിജയം
50 (35) – അഫ്ഗാനിസ്ഥാന്‍ – ദല്‍ഹി – 2026 – ഇന്ത്യയ്ക്ക് 127 റണ്‍സ് വിജയം
Photo: BCCI/x.com
അതേസമയം, ഇന്ത്യയുടെ അടുത്ത ടി-20 പരമ്പരയിലും സഞ്ജു സ്‌ക്വാഡിന്റെ ഭാഗമാണ്. വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയിലാണ് സഞ്ജു കളിക്കുക. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ഇന്ത്യ സ്‌ക്വാഡ്
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ, അഭിഷേക് ശര്‍മ, അര്‍ഷ്ദീപ് സിങ്, തിലക് വര്‍മ, രവി ബിഷ്‌ണോയ്, മായങ്ക് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, പ്രിന്‍സ് യാദവ്, വൈഭവ് സൂര്യവംശി.
Content highlight: India has not lost a single international T20 match in which Sanju Samson scored 50+ runs.