2025ലെ ഏറ്റവും വിജയകരമായ ടീമായി മാറിയിരിക്കുകയാണ് ഇന്ത്യ. അഞ്ച് അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ കിരീടം സ്വന്തമാക്കിയാണ് പുരുഷന്‍മാരും വനിതകളും യുവ ടീമുകളും ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയത്.
2025ലെ ഐ.സി.സി വനിതാ ക്രിക്കറ്റ് ലോകകപ്പ്, ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി, ഐ.സി.സി. അണ്ടര്‍ 19 വനിതാ ലോകകപ്പ്, ബ്ലൈന്‍ഡ് വുമണ്‍സ് ലോകകപ്പ്, ഏഷ്യാ കപ്പ് തുടങ്ങിയ അഞ്ച് അന്താരാഷ്ട്ര കിരീടങ്ങളാണ് ഇന്ത്യ തൂക്കിയത്.
ഓസ്‌ട്രേലിയയെ തകര്‍ത്ത് ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇന്ത്യ ഐ.സി.സി വനിതാ ക്രിക്കറ്റ് ലോകകപ്പ് നേടിയത്. ഹര്‍മന്‍ പ്രീത് കൗറിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇന്ത്യ ഈ നേട്ടത്തിലെത്തിയത്. പുരുഷ ടീമിന്റെ ചാമ്പ്യന്‍സ് ട്രോഫി വിജയം ഏകദിന ക്രിക്കറ്റിലെ ഇന്ത്യന്‍ ആധിപത്യം വീണ്ടും ഉറപ്പിച്ചു. ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്തായിരുന്നു രോഹിത് ശര്‍മയും സംഘവും കിരീടമുയര്‍ത്തിയത്.
ഇന്ത്യ ഐ.സി.സി വനിതാ ക്രിക്കറ്റ് ലോകകപ്പുമായി
ടി-20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ഇന്ത്യയുടെ വനിതാ യുവ നിരയും മിന്നും പ്രകടനമാണ് നടത്തിയത്.
ഇന്ത്യ ഏഷ്യാ കപ്പ് ജോതാക്കളായപ്പോള്‍
അതേസമയം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ സൗത്ത് ആഫ്രിക്ക തെംബ ബാവപമയുടെ കീഴില്‍ കിരീടം ചൂടിയതും ഇതേ വര്‍ഷമാണ്. എന്നാല്‍ ഇന്ത്യ അണ്ടര്‍ 19 ബോയിസിന് ഏഷ്യാ കപ്പ് സെമിയില്‍ പരാജയപ്പെടേണ്ടി വന്നത് ഏറെ നിരാശ സമ്മാനിച്ചിരുന്നു. പാകിസ്ഥാനായിരുന്നു എമര്‍ജിങ് ഏഷ്യാ കപ്പില്‍ വിജയം സ്വന്തമാക്കിയത്.