| Tuesday, 21st July 2020, 5:44 pm

ദല്‍ഹിയില്‍ നാലില്‍ ഒരാള്‍ക്ക് കൊവിഡ്; കണക്കുകള്‍ നിരത്തി വ്യാപനത്തിന്റെ ഭീതി പറഞ്ഞ് സര്‍വേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൊവിഡ് വ്യാപനം അതീവ ഗുരുതരാവസ്ഥയിലെന്ന് വെളിപ്പെടുത്തി ഗവണ്‍മെന്റ് സര്‍വേ. 21387 പേരുടെ രക്ത സാമ്പിളുകള്‍ പരിശോധിച്ചതില്‍ 23.48ശതമാനം പേരിലും കൊവിഡ് ആന്റിബോഡി ഉണ്ട് എന്നാണ് പഠനം പറയുന്നത്. ഇത് വ്യക്തമാക്കുന്നത് പുറത്തുവരുന്ന കണക്കുകളേക്കാള്‍ കൂടുതലാണ് ദല്‍ഹിയിലെ കൊവിഡ് വ്യാപനം എന്നാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ദല്‍ഹിയില്‍ നിലവില്‍ 123,747 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് ദല്‍ഹിയിലെ ആകെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ്. എന്നാല്‍ പുതിയ സര്‍വ്വേയില്‍ വ്യക്തമാക്കുന്നത് ദല്‍ഹി ജനസംഖ്യയുടെ 23.44 ശതമാനവും പേര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട് എന്നാണ്.
കൊവിഡ് ബാധിതരായവരില്‍ വലിയൊരു ശതമാനത്തിനും രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നില്ല എന്നും സര്‍വേ വ്യക്തമാക്കുന്നു. ദല്‍ഹി ജനസാന്ദ്രത കൂടിയ പ്രദേശമായതുകൊണ്ട് തന്നെ രോഗവ്യാപനം ഇനിയും ഉയരുമെന്നും സര്‍വേ വ്യക്തമാക്കുന്നത്.

കൊവിഡ് പ്രതിരോധ വിഷയത്തില്‍ ദല്‍ഹി നേരത്തെയും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ബെഡുകളില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചയായി 1200 മുതല്‍ 1600 കേസുകള്‍ വരെയാണ് ദല്‍ഹിയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more