| Wednesday, 27th November 2019, 8:41 pm

'ഇസ്രഈല്‍ ഫലസ്തീനില്‍ ചെയ്ത പോലെ കശ്മീരില്‍ ഹിന്ദുക്കളെയെത്തിക്കാം' വിവാദ പരാമര്‍ശവുമായി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ സ്ഥാനപതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്താനുദ്ദേശിക്കുന്ന അധിനിവേശത്തില്‍ ഇസ്രഈലിനെ ഉദാഹരണമാക്കി ന്യൂയോര്‍ക്ക് സിറ്റിയിലെ ഇന്ത്യന്‍ സ്ഥാനപതി. കശ്മീരി പണ്ഡിറ്റുകളുള്‍പ്പെടുന്ന ന്യൂയോര്‍ക്കിലെ ഇന്ത്യക്കാര്‍ പങ്കെടുത്ത പരിപാടിയിലാണ് ഇന്ത്യന്‍ സ്ഥാനപതിയായ സന്ദീപ് ചക്രവര്‍ത്തിയുടെ വിവാദ പരാമര്‍ശം.

കശ്മീരിലെ ഹിന്ദു വിശ്വാസികളെ ആസ്പദമാക്കി ഇന്ത്യന്‍ ചലച്ചിത്രകാരനായ വിവേക് അഗ്നി ഹോത്രി നിര്‍മിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് പരാമര്‍ശം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

“കശ്മീരില്‍ നിങ്ങള്‍ക്ക് ഉടന്‍ തിരിച്ചു വരാനാവും. അതിനു ലോകത്തില്‍ നമുക്കൊരുദാഹണമുണ്ട്. ഇസ്രഈലില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്തു കൊണ്ടാണ് നമ്മള്‍ അവരുടെ പാത പിന്തുടരാത്തതെന്ന് എനിക്കറിയില്ല. ഇസ്രഈല്‍ ജനതയ്ക്ക് ഇങ്ങനെ ചെയ്യാമെങ്കില്‍ നമുക്കും സാധിക്കും”,സന്ദീപ് ചക്രവര്‍ത്തി പറഞ്ഞു.

എന്നാല്‍ കശ്മീരില്‍ കേന്ദ സര്‍ക്കാര്‍ നടത്തുന്ന നടപടികളെ ന്യായീകരിക്കാന്‍ വേണ്ടി കശ്മീര്‍ പണ്ഡിറ്റുകളെ ഉപയോഗിക്കുകയാണ് എന്നാണ് സിരക്‌സ് യൂണിവേഴ്‌സിറ്റിയിലെ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് പ്രൊഫസറായ മൊനാ ഖാന്‍ ഇതേക്കുറിച്ച് ‘മിഡില്‍ ഈസ്റ്റ് ഐയോട്’ പ്രതികരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തങ്ങളുടെ വിഷയം ബി.ജെ.പി ഗവണ്‍മെന്റ് കശ്മീരികള്‍ക്കെതിരെയുള്ള ആയുധമായി ഉപയോഗിക്കുമെന്ന് കശ്മീരി പണ്ഡിറ്റുകള്‍ ഭയപ്പെടുന്നുണ്ടെന്നും ഇപ്പോഴത്തെ പരിപാടി അതിന്റെ ഭാഗമാണെന്നും അവര്‍കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more