പുരുഷ ബ്ലൈന്‍ഡ് ഏഷ്യാ കപ്പ് ഫൈനല്‍ മഴ മൂലം ഉപേക്ഷിച്ചിട്ടും പാകിസ്ഥാനെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധവുമായി ഇന്ത്യന്‍ അന്ധ ക്രിക്കറ്റ് ടീം. ട്രോഫി ദാന ചടങ്ങ് ബഹിഷ്‌കരിച്ച ഇന്ത്യ ഭാവിയില്‍ പാകിസ്ഥാനെതിരെ കളിക്കില്ല എന്ന് പറഞ്ഞു.
ധാക്കയില്‍ നടന്ന ഫൈനല്‍ മഴമൂലം ഒരു ബോള്‍ പോലും എറിയാതെ കളിക്കാതെ ഉപേക്ഷിക്കുകയായിരുന്നു. മത്സരം നടക്കാത്ത സാഹചര്യത്തില്‍ മികച്ച നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് പാകിസ്ഥാനെ വിജയികളായി പ്രഖ്യാപിച്ചത്.
ഇന്ത്യയെയും പാകിസ്ഥാനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കണമെന്നായിരുന്നു എന്നാണ് ഇന്ത്യന്‍ ടീമിന്റെയും ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യയുടെയും (സി.എ.ബി.ഐ) നിലപാട്. ടൂര്‍ണമെന്റ് നിയമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണ് പാകിസ്ഥാന് കിരീടം നല്‍കിയതെന്ന് ഇന്ത്യന്‍ താരങ്ങളും അധികൃതരും ആരോപിച്ചു.
വെള്ളിയാഴ്ച നടന്ന സമ്മാനദാനച്ചടങ്ങില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നു. വിവാദം പരിഹരിക്കുന്നത് വരെ ഭാവിയില്‍ പാകിസ്ഥാനെതിരെ കളിക്കില്ലെന്ന് സി.എ.ബി.ഐ സെക്രട്ടറി ശൈലേന്ദ്ര പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ഗ്രൗണ്ടില്‍ കളിച്ച് വിജയിക്കാന്‍ കഴിയാത്തപ്പോള്‍ പാകിസ്ഥാന്‍ ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണ് പാകിസ്ഥാന്‍ ചെയ്യുന്നതെന്നും ശൈലേന്ദ്ര ആരോപിച്ചു.
ടൂര്‍ണമെന്റ് നടന്ന ബംഗ്ലാദേശിലെ സാഹചര്യവും വേദിയും മുതലെടുത്ത് സ്വാധീനം ചെലുത്തിയാണ് പാകിസ്ഥാന്‍ സ്വയം സ്വയം ജേതാക്കളായി പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് കേവലം ജയപരാജയങ്ങളുടെ പ്രശ്‌നമല്ലെന്നും കായികരംഗത്തെ ധാര്‍മികതയും നിയമങ്ങളോടുള്ള ബഹുമാനവും സംബന്ധിച്ച വിഷയമാണെന്നും ശൈലേന്ദ്ര പ്രത്യേക പ്രസ്താവനയില്‍ പറഞ്ഞു.
‘ സി.എ.ബി.ഐ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഈ നടപടിയെ ശക്തമായി എതിര്‍ക്കുന്നു. ഒരു മത്സരം നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ടൂര്‍ണമെന്റിന്റെ നിയമങ്ങള്‍ തിരുത്തിയെഴുതാനോ സ്വയം ചാമ്പ്യന്മാരായി പ്രഖ്യാപിക്കാനോ ഒരു ടീമിനോ സംഘടനയ്‌ക്കോ വ്യക്തിക്കോ അധികാരമില്ല,’ പ്രസ്താവനയില്‍ പറഞ്ഞു.
വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ (ഡബ്ല്യു.ബി.സി.സി) പ്രസിഡന്റ് കൂടിയായ പാകിസ്താന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ മേധാവി സുല്‍ത്താന്‍ ഷാ, ഇന്ത്യയെയും പാകിസ്താനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കാനുള്ള ഡബ്ല്യു.ബി.സി.സി ടെക്‌നിക്കല്‍ കമ്മിറ്റിയുടെ തീരുമാനം മറികടന്നതോടെയാണ് വിവാദം രൂക്ഷമായത്.
പാകിസ്താന് മികച്ച റണ്‍റേറ്റ് ഉണ്ടായിരുന്നതിനാല്‍ അവരെ ജേതാക്കളായി പ്രഖ്യാപിക്കാന്‍ മാച്ച് റഫറിക്ക് നിര്‍ദേശം നല്‍കിയെന്നാണ് ആരോപണം.
Content Higlight: India boycotts trophy ceremony after rain hands Pakistan Blind Asia Cup title