| Wednesday, 28th November 2018, 11:26 pm

ലോകകപ്പ് ഹോക്കി: തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ തുടങ്ങി

സ്പോര്‍ട്സ് ഡെസ്‌ക്

ഭുവനേശ്വര്‍: തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ ഹോക്കി ലോകകപ്പിന്റെ തുടക്കം ഗംഭീരമാക്കി. പൂള്‍ സിയില്‍ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ഇന്ത്യ തകര്‍ത്തത്. 10ാം മിനിറ്റില്‍ നായകന്‍ മന്ദീപ് സിങാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. മൂന്ന മിനിറ്റിനിടെ രണ്ട് തവണ എതിര്‍ടീമിന്റെ വലകുലുക്കി സിമ്രന്‍ജിത് സിങ് ലീഡ് വീണ്ടും ഉയര്‍ത്തി. ആകാശ്ദീപ് സിങും ലളിത് ഉപദ്യായുമാണ് മറ്റു സ്‌കോറര്‍മാര്‍.

എല്ലാ ക്വാര്‍ട്ടറിലും ഇന്ത്യയായിരുന്നു മുന്നിട്ട് നിന്നത്. മുന്നേറ്റത്തിലും പന്തടക്കത്തിലും മികവ് പുലര്‍ത്തിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ അക്ഷരാര്‍ഥത്തില്‍ നിഷ്പ്രഭമാക്കി. മത്സരത്തില്‍ ഒരിക്കല്‍പോലും മികച്ച മുന്നേറ്റം സൃഷ്ടിക്കാന്‍ സന്ദര്‍ശകര്‍ക്കായില്ല.

ഉദ്ഘാടന മത്സരത്തില്‍ ശക്തരായ ബെല്‍ജിയം കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചു.ഞായറാഴ്ച ബെല്‍ജിയത്തിന് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Latest Stories

We use cookies to give you the best possible experience. Learn more