അണ്ടര്‍ 19 ലോകകപ്പില്‍ യു.എസ്.എയ്‌ക്കെതിരെയുള്ള ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ആദ്യ ബാറ്റിങ്ങില്‍ യു.എസ്.എ 107 ഓള്‍ ഔട്ട് ആയിരുന്നു. തുടര്‍ന്ന് മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ നാല് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സാണ് നേടി നില്‍ക്കെയായിരുന്നു മഴ പെയ്യുകയായിരുന്നു.
മഴ മൂലം തടസപ്പെട്ട മത്സരത്തില്‍ ഡി.എല്‍.എസ് രീതിയിലാണ് വിജയിയെ തെരഞ്ഞെടുത്തത്. 17.2 ഓവറില്‍ 96 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് നേടി ഇന്ത്യയ്ക്ക് മറികടക്കാന്‍ സാധിച്ചു.
അതേസമയം വൈഭവ് സൂര്യവംശിയേയായിരുന്നു ഇന്ത്യയ്ക്ക് നഷ്ടമായത്. രണ്ട് റണ്‍സിനാണ് താരം പുറത്തായത്. ഋത്വിവിക് റെഡ്ഡി അപ്പിഡിയുടെ പന്തില്‍ ബൗള്‍ഡായാണ് വൈഭവിന്റെ മടക്കം.
സൂപ്പര്‍ ബൗളര്‍ ഹെനില്‍ പട്ടേലിന്റെ കരുത്തിലാണ് ഇന്ത്യ യു.എസ്.എയെ ഓള്‍ ഔട്ട് ചെയ്തത്. ഫൈഫര്‍ നേടിയാണ് താരം താണ്ഡവമാടിയത്. അമ്രിന്ദര്‍ ഗില്‍ (1), അര്‍ജുന്‍ മഹേഷ് (16), ക്യാപ്റ്റന്‍ ഉത്കര്‍ഷ് ശ്രീവത്സവ (0), ശബ്രിഷ് പ്രസാദ് (7), റിഷബ് രാജ് ഷിംപി എന്നിവരുടെ വിക്കറ്റായിരുന്നു ഹെനില്‍ സ്വന്തമാക്കിയത്.
അതേസമയം യു.എസ്.എയ്ക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് നിതീഷ് റെഡ്ഡി സുധിനിയാണ്. 52 പന്തില്‍ 36 റണ്‍സാണ് താരം നേടിയത്. കളത്തില്‍ പിടിച്ചുനിന്ന യു.എസ് താരം പുറത്തായത് വൈഭവ് സൂര്യവംശിയുടെ പന്തിലാണ്. നിതീഷിന് പുറമെ അദ്‌നിത് ജാംബ് 41 പന്തില്‍ 18 റണ്‍സാണ് നേടിയത്. സഹില്‍ ഗര്‍ഗ്, അര്‍ജുന്‍ മഹേഷ് എന്നിവര്‍ 16 റണ്‍സ് വീതവും നേടിയിരുന്നു.
ആയുഷ് മാഹ്‌ത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, വേദാന്ത് ത്രിവേദി, വിഹാന്‍ മല്‍ഹോത്ര, അഭിഗ്യാന്‍ കുണ്ഡു (വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് സിങ്, ആര്‍.എസ് അംബരീഷ്, കനിഷ്‌ക് ചൗഹാന്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍, ഖിലാന്‍ എ. പട്ടേല്‍
ഉത്കര്‍ഷ് ശ്രീവാസ്തവ (ക്യാപ്റ്റന്‍), അദ്നിത് ജാംബ്, നിതീഷ് സുദിനി, അര്‍ജുന്‍ മഹേഷ് (വിക്കറ്റ് കീപ്പര്‍), അമരീന്ദര്‍ ഗില്‍, ശബീഷ് പ്രസാദ്, ആദിത് കപ്പ, അമോഘ് റെഡ്ഡി അരേപ്പള്ളി, സാഹില്‍ ഗാര്‍ഗ്, റിഷബ് ഷിംപി, റിത്വിക് അപ്പിഡി
Content Highlight: India beat USA in DLS format in the first match of the U-19 World Cup 2026