| Friday, 7th November 2025, 4:14 pm

54 ദിവസം, മൂന്ന് ടൂര്‍ണമെന്റ്, അഞ്ച് തോല്‍വികള്‍; ഇന്ത്യയോട് ജയിക്കാനാവാതെ പാകിസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയോട് വീണ്ടും തോറ്റ് പാകിസ്ഥാന്‍. ഇത്തവണ ഹോങ് കോങ് സിക്‌സസ് ടൂര്‍ണമെന്റിലാണ് ടീം ഇന്ത്യയോട് തോല്‍വി വഴങ്ങിയത്. ടൂര്‍ണമെന്റില്‍ ഇന്ന് നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഡി.എല്‍.എസ് മെത്തേഡിലൂടെയായിരുന്നു ഇന്ത്യയുടെ വിജയം.

ഈ ജയത്തോടെ 54 ദിവസത്തിനിടയില്‍ മൂന്ന് ടൂര്‍ണമെന്റുകളിലായി ഇത് അഞ്ചാം തവണയാണ് പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് എതിരെ തോല്‍ക്കുന്നത്. പാക് ടീം ആദ്യം ഇന്ത്യയോട് തോറ്റത് ഏഷ്യാ കപ്പിലാണ്. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നേരിട്ട രണ്ട് മത്സരവും ഫൈനലുമടക്കം മൂന്ന് തവണയാണ് സൂര്യയും സംഘവുമാണ് ജയിച്ചത്.

ഏഷ്യാ കപ്പില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്ന ഒന്നാം മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാം ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ആറ് വിക്കറ്റിനും മെന്‍ ഇന്‍ ബ്ലൂ ജയം കരസ്ഥമാക്കി.

ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും പരസ്പരം പോരിനിറങ്ങിയപ്പോഴും ഫലം മറിച്ചായിരുന്നില്ല. ഇത്തവണ ഇന്ത്യയുടെ വിജയം അഞ്ച് വിക്കറ്റിനായിരുന്നു. ഇതോടെ ഇന്ത്യ ഒമ്പതാം ഏഷ്യാ കപ്പ് അക്കൗണ്ടിലാക്കി.

പിന്നീട് ഒരു ഇന്ത്യ – പാക് മത്സരത്തിന് വേദിയായത് ഈയടുത്ത് അവസാനിച്ച ഐ.സി.സി. വനിതാ ഏകദിന ലോകകപ്പിലാണ്. ഇവിടെ നേരിട്ട ഏക മത്സരത്തില്‍ ഇന്ത്യന്‍ വനിതകളും ഈ ആധിപത്യം തുടര്‍ന്നു. 88 റണ്‍സിന്റെ വിജയമായിരുന്നു ഹര്‍മന്‍പ്രീത് സംഘവും ലോകകപ്പില്‍ സ്വന്തമാക്കിയത്.

അതിന് ശേഷം ഇന്ത്യയും പാകിസ്ഥാനും ഇപ്പോള്‍ ഹോങ് കോങ് ടൂര്‍ണമെന്റിലാണ് ഏറ്റുമുട്ടിയത്. ഈ മത്സരത്തില്‍ ജയിച്ച് ഇന്ത്യന്‍ സംഘം തങ്ങളുടെ ആധിപത്യം തുടരുകയാണ്.

Content Highlight: India beat Pakistan for five consecutive matches in three tournament within 54 days

We use cookies to give you the best possible experience. Learn more