| Monday, 13th February 2017, 2:43 pm

'കടുവകള്‍ വീണു'; ഇന്ത്യക്ക് 208 റണ്‍സ് ജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് 208 റണ്‍സിന്റെ മികച്ച ജയം. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിംങ് തുടര്‍ന്ന ബംഗ്ലാ ഇന്നിംഗ്‌സ് 250 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ജയത്തോടെ തോല്‍വിയറിയാതെയുള്ള ജൈത്രയാത്ര തുടരാനും കോഹ്‌ലിക്കും സംഘത്തിനുമായി.


Also read ‘അസ്തമിച്ചിട്ടില്ല ഇര്‍ഫാന്‍ പത്താന്‍’; മുഷ്താഖ് ട്രോഫിയില്‍ വെസ്റ്റ് സോണിനെ പിടിച്ചു കെട്ടി പത്താന്‍ 


രണ്ടാം ഇന്നിങ്‌സില്‍ അശ്വിനും ജഡേജയും നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ചെറുത്ത് നില്‍ക്കാന്‍ കഴിയാതെ ബംഗ്ലാ ബാറ്റ്‌സ്മാന്‍മാര്‍ കൂടാരം കയറുകയായിരുന്നു. ശേഷിക്കുന്ന രണ്ട് വിക്കറ്റ് ഇശാന്ത് ശര്‍മ്മയും നേടി.

ആദ്യ ഇന്നിങ്‌സില്‍ 687-6 എന്ന മികച്ച നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യക്കെതിരെ 388 റണ്‍സ് എടുക്കാനെ ബംഗ്ലാ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിഞ്ഞിരുന്നുള്ളു. 299 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിട്ടും ബംഗ്ലാദേശിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ നാലുവിക്കറ്റ് നഷ്ടപ്പെടുത്തി 159 റണ്‍സ് കൂടി സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്ത ശേഷം ഇന്നിംങ്‌സ് അവസാനിപ്പിക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിന്റെ അവസാന നാലു വിക്കറ്റുകള്‍ സ്‌കോര്‍ബോര്‍ഡില്‍ 37 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് നഷ്ടപ്പെട്ടത്. രണ്ടാം ഇന്നിങ്‌സില്‍ 64 റണ്‍സ് നേടിയ മഹമ്മദുള്ള മാത്രമാണ് ബംഗ്ലാ നിരയില്‍ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചിരുന്നത്. തോല്‍വിയറിയാതെ 19 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി കോഹ്‌ലിയും സംഘവും റെക്കോര്‍ഡ് നേട്ടം തുടരുകയാണ്.

We use cookies to give you the best possible experience. Learn more