| Monday, 28th April 2025, 11:06 am

16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇന്ത്യ; നിരോധിച്ചവയില്‍ ഡോണ്‍ ന്യൂസും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ 16 യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇന്ത്യ. ഡോണ്‍ ന്യൂസടക്കമുള്ള യൂട്യൂബ് ചാനലുകളാണ് നിരോധിച്ചത്.

ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരെ പ്രകോപനപരവും സെന്‍സിറ്റീവുമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനെയും തുടര്‍ന്നാണ് 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ ഇന്ത്യ നിരോധിച്ചത്.

63 ദശലക്ഷം വരിക്കാരുള്ള ഡോണ്‍ ന്യൂസ്, സമ ടി.വി, റഫ്താര്‍, ജിയോ ന്യൂസ്, സുനോ ന്യൂസ്, എ.ആര്‍.വൈ ന്യൂസ്, ബോള്‍ ന്യൂസ് തുടങ്ങിയ പ്രമുഖ ചാനലുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്.

ഇര്‍ഷാദ് ഭട്ടി, അസ്മ ഷിറാസി, ഉമര്‍ ചിമ, മുനീബ് ഫാറൂഖ് തുടങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍ നടത്തുന്ന യൂട്യൂബ് ചാനലുകളും നിരോധിച്ചിട്ടുണ്ട്.

3.5 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാരുള്ള ഷോയിബ് അക്തറിന്റേതടക്കമുള്ള യുട്യൂബ് ചാനലുകളാണ് നിരോധിച്ചത്. ദി പാകിസ്ഥാന്‍ റഫറന്‍സ്, സമ സ്‌പോര്‍ട്‌സ്, ഉസൈര്‍ ക്രിക്കറ്റ്, റാസി നാമ എന്നീ ചാനലുകളും നിരോധിച്ചിട്ടുണ്ട്.

‘ദേശീയ സുരക്ഷയോ പൊതു ക്രമസമാധാനമോ സംബന്ധിച്ച സര്‍ക്കാരിന്റെ ഉത്തരവ് കാരണം ഈ ഉള്ളടക്കം നിലവില്‍ ഈ രാജ്യത്ത് ലഭ്യമല്ല. സര്‍ക്കാര്‍ നീക്കം ചെയ്യല്‍ അഭ്യര്‍ത്ഥനകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, ദയവായി ഗൂഗിള്‍ സുതാര്യത റിപ്പോര്‍ട്ട് സന്ദര്‍ശിക്കുക,’ എന്നാണ് നിരോധിച്ച ചാനലുകള്‍ ഇന്ത്യക്കാര്‍ സന്ദര്‍ശിക്കുമ്പോള്‍ കാണാന്‍ സാധിക്കുക.

Content Highlight: India bans 16 Pakistani YouTube channels; Dawn News among those banned

We use cookies to give you the best possible experience. Learn more