സ്വാതന്ത്ര്യം നേടിയ കാലം മുതല്‍ നില നിന്നുപോന്ന അതിര്‍ത്തി തര്‍ക്കത്തിനാണ് ഇതോടെ അവസാനമായത്. ഇരു രാജ്യങ്ങള്‍ക്കുമനിടയില്‍ കൃത്യമായ അതിര്‍ത്തി നിശ്ചയിച്ചതോടെ 50,000 ത്തോളം ആളുകള്‍ക്ക് മാതൃരാജ്യം നിര്‍ണ്ണയിക്കപ്പെട്ടു.
ഇത് ചരിത്ര നിമിഷമാണ്. സ്വാതന്ത്ര്യം നേടിയ കാലം മുതല്‍ നിലനിന്ന ചോദ്യത്തിനാണ് ഞങ്ങള്‍ പരിഹാരം കണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇരുരാജ്യങ്ങള്‍ക്കും അംഗീകൃത അതിര്‍ത്തിയുണ്ട്. മോദി പറഞ്ഞു.
വാണിജ്യ, ഗതാഗത ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള 22 കരാറുകളാണ് ഇരുരാജ്യങ്ങളും ശനിയാഴ്ച്ച ഒപ്പുവെച്ചത്. കര അതിര്‍ത്തി നിര്‍ണയ കരാര്‍ പ്രകാരം 4096 കി.മി ദൈര്‍ഘ്യമുള്ള ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയിലെ 10000 ഏക്കര്‍ വരുന്ന 111 പ്രദേശങ്ങള്‍ ഇന്ത്യ ബംഗ്ലാദേശിനും. 500 ഏക്കര്‍ വരുന്ന 51 പ്രദേശങ്ങള്‍ ബംഗ്ലാദേശ് ഇന്ത്യക്കും കൈമാറും.
ഉച്ചയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ അതിര്‍ത്തി കടന്നുള്ള രണ്ട് ബസ് സര്‍വ്വീസുകളും ഇരു രാഷ്ട്ര നേതാക്കളും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. കല്‍ക്കത്ത- ധാക്ക- അഗര്‍ത്തല, ധാക്ക- ഷില്ലോങ്-ഗുവാഹത്തി പാതകളിലാണ് ബസ് സര്‍വ്വീസ് ഉണ്ടാവുക. 32000 കോടിയുടെ വൈദ്യുതി നിലയങ്ങള്‍ സ്ഥാപിക്കുന്നതിനും കരാറായിട്ടുണ്ട്.
ശനിയാഴ്ച്ച രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ധാക്കയിലെത്തിയത്. 1971 ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ രക്തസാക്ഷികളായവരുടെ ദേശീയസ്മാരകവും, രാഷ്ട്രപിതാവായ ഷേയ്ക്ക് മുജീബുറ്ഹമാന്റെ സ്മാരകമായ ബംഗബന്ധു മ്യൂസിയവും മോദി സന്ദര്‍ശിച്ചു.