ഇന്ത്യ എയും ഇംഗ്ലണ്ട് ലയണ്‍സും തമ്മിലുള്ള രണ്ടാമത്തെ അനൗദ്യോഗിക ടെസ്റ്റ് മത്സരം നോര്‍താംപ്ട്ടണ്ണില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ലയണ്‍സ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.
നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സ് ആണ് ഇന്ത്യ നേടിയത്. ഇന്ത്യയ്ക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഓപ്പണര്‍ കെ.എല്‍. രാഹുല്‍ മടങ്ങിയത്.
168 പന്തില്‍ നിന്ന് 15 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 116 റണ്‍സ് നേടിയാണ് രാഹുല്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. 69.4 എന്ന പ്രഹര ശേഷിയില്‍ ബാറ്റ് വീശിയ രാഹുലിന്റെ വിക്കറ്റ് നേടിയത് ജോര്‍ജ് ഹില്ലാണ്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും രാഹുല്‍ സ്വന്തമാക്കിയിരിക്കുകയാണ്. തന്റെ 19ാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടാനാണ് രാഹുലിന് നേടാന്‍ സാധിച്ചത്.
മത്സരത്തില്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ 17 റണ്‍സിനാണ് പുറത്തായത്. പരിക്കിന്റെ പിടിയില്‍ നിന്ന് ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചെത്തിയ ക്രിസ് വോക്‌സ് ആണ് താരത്തിന്റെ വിക്കറ്റ് നേടിയത്.
പിന്നീട് ഇറങ്ങിയ ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ (11), കരുണ്‍ നായര്‍ (40) എന്നിവരെയും കൂടാരത്തിലേക്ക് പറഞ്ഞയച്ചതും വോക്‌സ് തന്നെയാണ്. മികച്ച പ്രകടനം നടത്തുന്ന വോക്‌സ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
ധ്രുവ് ജുറേല്‍ 87 പന്തില്‍ നിന്ന് 52 റണ്‍സ് നേടി ഫോം വീണ്ടെടുത്തപ്പോള്‍ ജോര്‍ജ് വീണ്ടും വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തി. നിലവില്‍ ഇന്ത്യയ്ക്ക് എക്ക് വേണ്ടി നിതീഷ് കുമാര്‍ റെഡിയും ഷാര്‍ദുല്‍ താക്കൂറുമാണ് ക്രീസില്‍ തുടരുന്നത്.
Content Highlight: India A VS England Lions: K.L. Rahul Score Hundred Against England Lions