ഇന്ത്യ എയും ഓസ്‌ട്രേലിയ എയും തമ്മിലുള്ള മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പരയുടെ ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ച് ബി.സി.സി.ഐ. സെപ്റ്റംബര്‍ 30ന് ആരംഭിക്കുന്ന പരമ്പരയുടെ എല്ലാ വേദിയും കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ്. രണ്ടാം ഏകദിനം ഒക്ടോബര്‍ മൂന്നിനും അവസാനത്തെയും മൂന്നാമത്തെയും ഏകദിനം ഒക്ടോബര്‍ അഞ്ചിനുമാണ് നടക്കുക.
ആദ്യ ഏകദിനത്തിനായുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ രജത് പാടിദാറാണ് ഇന്ത്യയെ നയിക്കുന്നത്. രണ്ടും മൂന്നും ഏകദിനങ്ങള്‍ക്കുള്ള ടീമിനെ നയിക്കുന്നത് തിലക് വര്‍മയാണ്. വൈസ് ക്യാപ്റ്റന്‍ റോളില്‍ രജതും അണിചേരും. മാത്രമല്ല ക്യാപ്റ്റന്‍സിയിലും ബാറ്റിങ്ങിലും മികവ് തെളിയിച്ചാണ് രജത് മുന്നേറുന്നത്. സെന്‍ട്രല്‍ സോണിന് വേണ്ടി 2025ലെ ദുലീപ് ട്രോഫി താരം സ്വന്തമാക്കിയിരിക്കുകയാണ്.
മാത്രമല്ല ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി ഈ സീസണില്‍ കിരീടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരുന്നു. അതേസമയം തിലക് വര്‍മ നിലവില്‍ ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയാണ്. പാകിസ്ഥാനെതിരെ കഴിഞ്ഞ ദിവസം ഇന്ത്യ നേടിയ വിജയത്തില്‍ തിലകിന്റെ 31 റണ്‍സിന്റെ സംഭാവനയുമുണ്ട്.
രജത് പാടിദാര്‍ (ക്യാപ്റ്റന്‍), പ്രഭ്സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ആയുഷ് ബദോണി, സൂര്യാന്‍ഷ് ഷെഡ്ഗെ, വിപ്രജ് നിഗം, നിഷാന്ത് സിന്ധു, ഗുര്‍ജാപ്നീത് സിങ്, യുദ്ധ്‌വീര്‍ സിങ്, രവി ബിഷ്ണോയ്, അഭിഷേക് പോരെല്‍ (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, സിമര്‍ജീത് സിങ്
രണ്ടും മൂന്നും ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യ എ സ്‌ക്വാഡ്
തിലക് വര്‍മ (ക്യാപ്റ്റന്‍), രജത് പാടിദാര്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, പ്രഭ്സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ആയുഷ് ബധോണി, സൂര്യാന്‍ഷ് ഷെഡ്ഗെ, വിപ്രജ് നിഗം, നിശാന്ത് സിന്ധു, ഗുര്‍ജാപ്നീത് സിങ്, രവിഷ്നോ സിങ്, യുദ്ധ്‌വീര്‍ സിങ്, രവി ബിഷ്‌ണോയി, അഭിഷേക് പോരെല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്
Content Highlight: India A VS Australia A: BCCI Announce India A Squad Against Australia