ഓസ്‌ട്രേലിയ എയ്‌ക്കെതിരായ രണ്ട് മള്‍ട്ടി-ഡേ മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും അടങ്ങുന്ന ഹോം പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. പുതുച്ചേരിയാണ് മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. മള്‍ട്ടി-ഡേ പരമ്പര സെപ്റ്റംബര്‍ 22 മുതല്‍ ആരംഭിക്കും.
15 അംഗങ്ങളുടെ മള്‍ട്ടി-ഡേ സ്‌ക്വാഡിന്റെ നായകനായി ദേവ്ദത്ത് പടിക്കലിനെയും വൈസ് ക്യാപ്റ്റനായി സായി സുദര്‍ശനെയും തെരഞ്ഞെടുത്തു. ഏകദിന ടീമിനെ ഋതുരാജ് ഗെയ്ക്വാദ് നയിക്കും. ദേവ്ദത്ത് പടിക്കലാണ് ഉപനായകന്‍. 15 അംഗങ്ങളുടെ സ്‌ക്വാഡാണ് ഏകദിനത്തിലും പ്രഖ്യാപിച്ചത്.
സ്‌ക്വാഡ് പ്രഖ്യാപിച്ചതിനെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ഓസീസിനെതിരെ ഇന്ത്യ പ്രഖ്യാപിച്ചത് മികച്ച സ്‌ക്വാഡാണെന്നും ഋതുരാജ് ഗെയ്ക്വാദിന് അര്‍ഹിച്ച സ്ഥാനം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഏകദിനത്തില്‍ ബെംഗളൂരു ക്യാപ്റ്റന്‍ രചത് പാടിദാറിനും ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങള്‍ക്കും അവസരം നല്‍കിയത് മികച്ച തീരുമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ടീം ശരിക്കും നല്ലതാണ്. പ്രിയാന്‍ഷ് ആര്യ, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരാണ് വൈസ് ക്യാപ്റ്റന്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവരാണ് ക്യാപ്റ്റന്‍. അങ്ങനെ ഋതുവിന് ഒടുവില്‍ അര്‍ഹമായ സ്ഥാനം ലഭിച്ചു. അപ്പോള്‍ നിങ്ങള്‍ക്ക് രജത് പട്ടീദാറിനെ ലഭിച്ചു. കുമാര്‍ കുഷാഗ്രയുടെ പേര് ഈ ടീമിലുണ്ട്. നന്നായി കളിച്ചതിന് ശേഷമാണ് അദ്ദേഹം വരുന്നത്.
നിശാന്ത് സിന്ധു, വിപ്രജ് നിഗം, ഈ ആളിന് എന്തോ ഉണ്ടെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്, എല്‍.എസ്.ജിക്ക് വേണ്ടിയും കളിച്ച നമ്മുടെ അണ്ടര്‍ 19 താരം അര്‍ഷിന്‍ കുല്‍ക്കര്‍ണി, ഷേര്‍-ഇ-പഞ്ചാബ് ടി-20 ലീഗില്‍ ഫോറും സിക്‌സും അടിച്ചിരുന്ന നമന്‍ ധീര്‍, സൂപ്പര്‍ താരം ഹര്‍ദിക് പാണ്ഡ്യയും ടീമില്‍ മുമ്പിലുണ്ടാകും. പിന്നാലെ ഒരു സ്റ്റാര്‍ ഉണ്ട്, അതായത് ക്ലിയറന്‍സ് ഫിറ്റ്‌നസിന് വിധേയമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമന്‍ മോഖാദെ, ആയുഷ് പാണ്ഡെ, ദേവ്ദത്ത് പടിക്കല്‍ (ക്യാപ്റ്റന്‍), സായി സുദര്‍ശന്‍ (വൈസ് ക്യാപ്റ്റന്‍), യഷ് റാത്തോഡ്, ഷെയ്ഖ് റഷീദ്, കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), ഷംസ് മുലാനി, തനുഷ് കോട്ടിയന്‍, തുഷാര്‍ ദേശ്പാണ്ഡെ, അന്‍ഷുല്‍ കാംബോജ്, പ്രഫുല്‍ ഹിംഗെ, എന്‍. ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), നചികേത് ഭൂട്ടെ, വി. വൈശാഖ്*
പ്രിയാന്‍ഷ് ആര്യ, സായി സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രജത് പാട്ടിദാര്‍, കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), നിഷാന്ത് സിന്ധു, വിപ്രജ് നിഗം, അര്‍ഷിന്‍ കുല്‍ക്കര്‍ണി, അര്‍ഷാദ് ഖാന്‍, നമന്‍ ധിര്‍, ഹര്‍ദിക് പാണ്ഡ്യ*, പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), ഗുര്‍ജപ്നീത് സിങ്, യഷ് ഠാക്കൂര്‍.*
* ഫിറ്റ്‌നസ് ക്ലിയറന്‍സിന് വിധേയം
Content Highlight: India A VS Australia A: Aakash Chopra Talking About India A Squad