| Wednesday, 30th September 2026, 2:37 pm

ബാറ്റെടുക്കും മുമ്പേ കരിയര്‍ തിരുത്തിയ സെഞ്ച്വറി! ഗുവാഹത്തിയില്‍ തിളങ്ങാന്‍ രാഹുല്‍

ആദർശ് എം.കെ.

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തിനാണ് കളമൊരുങ്ങുന്നത്. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ജയിച്ച ആതിഥേയര്‍ ഗുവാഹത്തിയിലും ജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഒരുങ്ങുമ്പോള്‍, പരമ്പര നഷ്ടപ്പെടാതിരിക്കാനുള്ള വിജയമാണ് കരീബിയന്‍സ് ലക്ഷ്യമിടുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ഇന്ത്യന്‍ നിരയില്‍ വിക്കറ്റ് കീപ്പറായി കളത്തിലിറങ്ങിയ കെ.എല്‍. രാഹുല്‍ കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ലിനൊപ്പമാണ് കീപ്പിങ് ഗ്ലൗ ധരിച്ചത്. ഏകദിനത്തില്‍ നൂറാം മത്സരത്തിനാണ് രാഹുല്‍ കളത്തിലിറങ്ങുന്നത്.

ഇന്ത്യയ്ക്കായി 100 ഏകദിനം പൂര്‍ത്തിയാക്കുന്ന 38ാം താരമാണ് രാഹുല്‍. നിലവിലെ ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ മാത്രമാണ് നൂറ് ഏകദിനം കളിച്ച മറ്റ് താരങ്ങള്‍.

ഇന്ത്യയ്ക്കായി ഏറ്റവുമധികം ഏകദിനങ്ങള്‍

(താരം – മത്സരം എന്നീ ക്രമത്തില്‍)

  • സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 463
  • എം എസ് ധോണി – 350
  • രാഹുല്‍ ദ്രാവിഡ് – 344
  • മുഹമ്മദ് അസ്ഹറുദ്ദീന്‍ – 334
  • വിരാട് കോഹ്‌ലി- 316*
  • സൗരവ് ഗാംഗുലി – 311
  • യുവരാജ് സിങ് – 304
  • രോഹിത് ശര്‍മ – 290*
  • അനില്‍ കുംബ്ലെ – 271
  • വിരേന്ദര്‍ സെവാഗ് – 251
  • ഹര്‍ഭജന്‍ സിങ് – 236
  • ജവഗല്‍ ശ്രീനാഥ് – 229
  • സുരേഷ് റെയ്‌ന – 226
  • കപില്‍ ദേവ് – 225
  • രവീന്ദ്ര ജഡേജ – 212*
  • സഹീര്‍ ഖാന്‍ – 200
  • അജയ് ജഡേജ – 196
  • അജിത് അഗാര്‍ക്കര്‍ – 191
  • ശിഖര്‍ ധവാന്‍ – 167
  • വെങ്കടേഷ് പ്രസാദ് – 161
  • രവി ശാസ്ത്രി – 150
  • ഗൗതം ഗംഭീര്‍ – 147
  • കെ ശ്രീകാന്ത് – 146
  • നയന്‍ മോംഗിയ – 140
  • നവജ്യോത് സിങ് സിദ്ദു – 136
  • റോബിന്‍ സിങ് – 136
  • മനോജ് പ്രഭാകര്‍ – 130
  • ദിലീപ് വെങ്‌സര്‍ക്കാര്‍ – 129
  • മുഹമ്മദ് കൈഫ് – 125
  • കുല്‍ദീപ് യാദവ് – 123*
  • ഭുവനേശ്വര്‍ കുമാര്‍ – 121
  • ആശിഷ് നെഹ്‌റ – 120
  • ഇര്‍ഫാന്‍ പത്താന്‍ – 120
  • രവിചന്ദ്രന്‍ അശ്വിന്‍ – 116
  • സുനില്‍ ഗവാസ്‌കര്‍ – 108
  • മുഹമ്മദ് ഷമി – 108
  • വിനോദ് കാംബ്ലി – 104
  • കെ എല്‍ രാഹുല്‍ – 100*

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് നാല് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 33 എന്ന നിലയിലാണ്. 21 പന്തില്‍ 22 റണ്‍സുമായി ജോണ്‍ കാംബെല്ലും നാല് പന്തില്‍ അഞ്ച് റണ്‍സുമായി കെയ്‌സി കാര്‍ട്ടിയുമാണ് ക്രീസില്‍.

വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍

ജോണ്‍ കാംബെല്‍, കെയ്‌സി കാര്‍ട്ടി, ഷായ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആമിര്‍ ജാംഗു, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, റോസ്റ്റണ്‍ ചെയ്‌സ്, കീമോ പോള്‍, അല്‍സാരി ജോസഫ്, ഷമര്‍ ജോസഫ്, ജെയ്ഡന്‍ സീല്‍സ്, വിറ്റല്‍ ഓര്‍ലാന്‍ഡോ ലോവ്‌സ്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധിര്‍, ആഖിബ് നബി, കുല്‍ദീപ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍, പ്രസിദ്ധ് കൃഷ്ണ.

Content Highlight: IND vs WI: KL Rahul plays 100th ODI

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more