ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ഗല്ലെയില്‍ തുടരുകയാണ്. രണ്ടാം ദിവസം മത്സരം അവസാനിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 460 എന്ന മികച്ച നിലയിലാണ് സന്ദര്‍ശകര്‍ ബാറ്റിങ് തുടരുന്നത്.
സായ് സുദര്‍ശന് പരിക്കേറ്റതിനാല്‍ ടീമില്‍ ഇടം നേടിയ ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുന്നത്.
മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ താരം 230 പന്ത് നേരിട്ട് 15 ഫോറിന്റെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 167 റണ്‍സാണ് താരം അടിച്ചെടുത്തത്.
ദേവ്ദത്തിന്റെ കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയും ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയുമാണിത്.
ദേവ്ദത്ത് പടിക്കല്‍. Photo: BCCI/x.com
ഇതോടെ ഒരു എലീറ്റ് ലിസ്റ്റിലും താരം ഇടം നേടി. കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയടിച്ച മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലാണ് ദേവ്ദത്ത് തന്റെ പേരും എഴുതിച്ചേര്‍ത്തത്.
ട്രിപ്പിള്‍ സെഞ്ചൂറിയന്‍ കരുണ്‍ നായര്‍ ലീഡ് ചെയ്യുന്ന ലിസ്റ്റിലേക്കാണ് പടിക്കലിന്റെ എന്‍ട്രി.
കരുണ്‍ നായര്‍. Photo: BCCI/x.com
303* – കരുണ്‍ നായര്‍
224 – വിനോദ് കാംബ്ലി
215 – മായങ്ക് അഗര്‍വാള്‍
200* – ദിലീപ് സര്‍ദേശായി
192 – ബുദ്ധി കുന്ദേരന്‍
187 – ശിഖര്‍ ധവാന്‍
177 – രോഹിത് ശര്‍മ
174 – സന്ദീപ് പാട്ടീല്‍
171 – യശസ്വി ജയ്‌സ്വാള്‍
167 – വി.വി.എസ്. ലക്ഷ്മണ്‍
167 – ദേവ്ദത്ത് പടിക്കല്‍*
ദേവ്ദത്ത് പടിക്കല്‍. Photo: BCCI/x.com
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യം വെക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ഇനിയുള്ള ഓരോ മത്സരവും ഏറെ നിര്‍ണായകമാണ്. മഴ കളിച്ച രണ്ടാം ദിവസവും മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ആതിഥേയര്‍ മത്സരം കൈവിടാതെ കാത്തിരുന്നു.
ഹോം ടീമിനായി പ്രഭാത് ജയസൂര്യ നാല് വിക്കറ്റും കേശര നുവാന്ത മൂന്ന് വിക്കറ്റും അസിത ഫെര്‍ണാണ്ടോ ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: IND vs SL: 1str Test: Devdutt Padikkal joins an elite list