ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ഗല്ലെയില്‍ തുടരുകയാണ്. മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 460 എന്ന മികച്ച നിലയിലാണ് സന്ദര്‍ശകര്‍ ബാറ്റിങ് തുടരുന്നത്.
ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിയുടെയും കെ.എല്‍. രാഹുല്‍, ധ്രുവ് ജുറെല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുന്നത്.
പടിക്കല്‍ 230 പന്തില്‍ 167 റണ്‍സ് നേടിയപ്പോള്‍ 68 പന്ത് നേരിട്ട് 51 റണ്‍സുമായാണ് ജുറെല്‍ കളം വിട്ടത്. റിട്ടയര്‍ഡ് ഹര്‍ട്ടായി കളം വിട്ടെങ്കിലും ശേഷം ക്രീസിലേക്ക് തിരിച്ചെത്തിയ രാഹുല്‍ 175 പന്തില്‍ 82 റണ്‍സും അടിച്ചെടുത്തു.
13 പന്തില്‍ 12 റണ്‍സുമായി കുല്‍ദീപ് യാദവും നാല് പന്തില്‍ ഒരു റണ്ണുമായി പ്രസിദ്ധ് കൃഷ്ണയുമാണ് ക്രീസില്‍.
ഈ ഇന്നിങ്‌സില്‍ പ്രസിദ്ധിന് ഒമ്പത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചാല്‍ ടീമിലെ 11 പേരും ഇരട്ടയക്കം തൊടും. നീണ്ട 19 വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു സംഭവത്തിന് കളമൊരുങ്ങുന്നത്. 2007ല്‍ ഇംഗ്ലണ്ടിനെതിരെ ഓവലിലാണ് ഇന്ത്യന്‍ നിരയിലെ 11 പേരും ഒരു ഇന്നിങ്‌സില്‍ ഇരട്ടയക്കം കണ്ടത്.
വസീം ജാഫര്‍ – 35, ദിനേഷ് കാര്‍ത്തിക് – 91, രാഹുല്‍ ദ്രാവിഡ് – 55, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 82, സൗരവ് ഗാംഗുലി – 37, വി.വി.എസ്. ലക്ഷ്മണ്‍ – 51, എം.എസ്. ധോണി – 92, അനില്‍ കുംബ്ലെ – 110*, സഹീര്‍ ഖാന്‍ – 11, ആര്‍.പി. സിങ് – 11, എസ്. ശ്രീശാന്ത് – 35 എന്നിങ്ങനെയായിരുന്നു അന്ന് ഇന്ത്യന്‍ താരങ്ങള്‍ സ്‌കോര്‍ ചെയ്തത്. ഇവരുടെ കരുത്തില്‍ ഇന്ത്യ 664 റണ്‍സ് സ്വന്തമാക്കി.
സെഞ്ച്വറി നേടിയ അനില്‍ കുംബ്ലെയെ അഭിനന്ദിക്കുന്ന മോണ്ടി പനേസര്‍
ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ഇത് നാല് തവണ മാത്രമാണ് ഒരു ഇന്നിങ്‌സില്‍ 11 പേരും രണ്ടക്കം കണ്ടന്നത്. 1952ല്‍ പാകിസ്ഥാനെതിരെയും 1968ലും 1976ലും ന്യൂസിലാന്‍ഡിനെതിരെയുമാണ് ഇന്ത്യ ഇത്തരത്തില്‍ സ്‌കോര്‍ ചെയ്തത്.
അതേസമയം, മഴ കളിച്ച രണ്ടാം ദിവസത്തില്‍ ആദ്യ ദിവസത്തെ ഡോമിനേഷന്‍ കാത്തുസൂക്ഷിക്കാന്‍ ഇന്ത്യയെ ഹോം ടീം അനുവദിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ലങ്ക മൊമെന്റം കാത്തുസൂക്ഷിച്ചു.
ഹോം ടീമിനായി പ്രഭാത് ജയസൂര്യ നാല് വിക്കറ്റും കേശര നുവാന്ത മൂന്ന് വിക്കറ്റും അസിത ഫെര്‍ണാണ്ടോ ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: IND vs SL: 1st Test: If Prasidh Krishna scores nine more runs, every player in the Indian lineup will have reached a double-digit score.