സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള രണ്ടാം ടി – 20 മത്സരത്തിന് പഞ്ചാബിലെ പി.സി.എ ന്യൂ ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടക്കമായി. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ഒന്നാം മത്സരത്തിലെ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. അതിനാല്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും ബെഞ്ചിലിരിക്കും.
അതേസമയം മറുവശത്ത് പ്രോട്ടിയാസ് മൂന്ന് മാറ്റങ്ങളുമായാണ് രണ്ടാം മത്സരത്തില്‍ ഇറങ്ങുന്നത്. മൂന്നാം നമ്പറില്‍ ട്രിസ്റ്റന്‍ സ്റ്റബ്ബ്സിന് പകരം റീസ ഹെന്‍ഡ്രിക്‌സ് ടീമില്‍ ഇടം പിടിച്ചു. പുറമെ, ജോര്‍ജ് ലിന്‍ഡെയും ഒട്ട്‌നീല്‍ ബാര്‍ട്ട്മനും ടീമിലെത്തി.
സഞ്ജു സാംസൺ. Photo: MahiChouhan/x.com
കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ക്യ എന്നിവർക്കാണ് ടീമിലെ സ്ഥാനം നഷ്ടമായത്. ഈ മത്സരത്തില്‍ വിജയിച്ച് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന് ഒപ്പമെത്താനാണ് പ്രോട്ടിയാസ് സംഘം ലക്ഷ്യമിടുന്നത്.
ആദ്യ മത്സരത്തില്‍ ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. അതിനാല്‍ ടീം 1 – 0ന് മുമ്പിലാണ്. ഇതിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യയും സംഘവും രണ്ടാം മത്സരത്തിലും കളിക്കുന്നത്.
അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി.
ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), റീസ ഹെന്‍ഡ്രിക്‌സ്, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ജോര്‍ജ് ലിന്‍ഡെ, ഡൊനോവന്‍ ഫെരേര, മാര്‍ക്കോ യാന്‍സെന്‍, ലൂത്തോ സിപാംല, ലുങ്കി എന്‍ഗിഡി, ഒട്ട്‌നീല്‍ ബാര്‍ട്ട്മന്‍
Content Highlight: Ind vs SA: Sanju Samson not in playing elven of second T20I against South Africa