| Saturday, 29th November 2025, 9:53 pm

പന്തിന് ടീമില്‍ ഇടമുണ്ടാവില്ല, ഈ താരം ശ്രേയസിന് മികച്ച പകരക്കാരന്‍: സാബ കരീം

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കക്കെതിരെയായ ഏകദിനത്തില്‍ ഇന്ത്യന്‍ ടീമില്‍ നാലാം നമ്പറില്‍ തിലക് വര്‍മ കളിക്കണമെന്ന് മുന്‍ താരം സാബ കരീം. താരം പരിക്കേറ്റ ശ്രേയസ് അയ്യരിന് മികച്ച പകരക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.

തിലക് ടീമിലെത്തിയാണ് റിഷബ് പന്തിന് ടീമില്‍ ഇടമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയില്‍ സംസാരിക്കുകയായിരുന്നു സാബ കരീം.

സാബ കരീം

‘ശ്രേയസ് അയ്യരിന് പകരം തിലക് വര്‍മയാണ് മികച്ച താരം. ടീമിന് രോഹിത് ശര്‍മ, യശ്വസി ജെയ്സ്വാള്‍, വിരാട് കോഹ്ലി എന്നിവരടങ്ങുന്ന ശക്തമായ ടോപ് ഓര്‍ഡറുണ്ട്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ തിലക് വര്‍മ്മ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.

ഏകദിന ക്രിക്കറ്റില്‍ അവന് തിളങ്ങാന്‍ ഇതൊരു നല്ല അവസരമാണ്. അതിനാല്‍, നാലാം നമ്പറില്‍ അവന് കളിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അവനെ പ്ലെയിങ് ഇലവനില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അങ്ങനെയെങ്കില്‍ റിഷബ് പന്തിന് ടീമില്‍ ഇടം ലഭിക്കില്ല. ശുഭ്മന്‍ ഗില്‍ ഇല്ലാത്തതിനാല്‍ പന്ത് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടത്. തിലക് കളിക്കുകയാണെങ്കില്‍ കെ.എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായി എത്തും. പിന്നീട് ഓള്‍റൗണ്ടര്‍മാരുണ്ടാവും,’ സാബ കരീം പറഞ്ഞു.

തിലക് വർമ Photo: BCCI/X.com

പന്തിനെ ലോവര്‍ ഓര്‍ഡറില്‍ കളിപ്പിക്കുക എന്നതാണ് മറ്റൊരു വഴിയെന്നും സാബ കരീം പറഞ്ഞു. എന്നിട്ട് അഞ്ച് സ്‌പെഷ്യല്‍ ബൗളര്‍മാരെയും ടീമില്‍ ഉള്‍പ്പെടുത്താം. തിലക് വര്‍മയെ കൊണ്ടോ യശസ്വി ജെയ്സ്വാളിനെ കൊണ്ടോ രണ്ട് ഓവറുകള്‍ എറിയിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാളെയാണ് (നവംബര്‍ 30) ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് തുടക്കമാവുന്നത്. റാഞ്ചിയാണ് ആദ്യ മത്സരത്തിന് വേദിയാവുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Content Highlight: Ind vs SA: Saba Karim says that Rishabh Pant will not be in playing eleven as Tilak Varma is right choice for Shreyas Iyer

We use cookies to give you the best possible experience. Learn more