സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള രണ്ടാം ഏകദിനത്തിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സംഘം. ഇന്ന് റായ്പൂരിലാണ് ഈ മത്സരം അരങ്ങേറുന്നത്. ആദ്യ മത്സരത്തില്‍ ജയിച്ച മെന്‍ ഇന്‍ ബ്ലൂ പരമ്പരയില്‍ 1 – 0 മുമ്പിലാണ്.
അതിനാല്‍ തന്നെ പരമ്പര നേടാനുറച്ചാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. മറുവശത്ത് സൗത്ത് ആഫ്രിക്ക രണ്ടാം മത്സരത്തില്‍ ജയിച്ച് ഇന്ത്യക്ക് ഒപ്പമെത്താനുമായിരിക്കും ശ്രമിക്കുക. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന തെംബ ബാവുമയും കേശവ് മഹാരാജും തിരിച്ചെത്തുന്നതോടെ പ്രോട്ടിയാസിന് കരുത്ത് കൂടുമെന്ന് ഉറപ്പാണ്.
രോഹിത് ശർമയും വിരാട് കോഹ്‌ലിയും മത്സരത്തിനിടെ Photo: BCCI/x.com
പക്ഷേ, കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം നടത്തിയ വിരാട് കോഹ്‌ലിയിലും രോഹിത് ശര്‍മയിലുമാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ എല്ലാം. ഈ മത്സരത്തില്‍ ഇരുവരുടെയും വെടിക്കെട്ട് വീണ്ടും കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ നേട്ടമാണ്. ഇന്ത്യയില്‍ 5000 ഏകദിന റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാകാനാണ് 38കാരന് സാധിക്കുക. അതിനായി താരത്തിന് ആവശ്യം 76 റണ്‍സാണ്. നിലവില്‍ രോഹിത്തിന് ഏകദിനത്തില്‍ 4924 റണ്‍സുണ്ട്.
രോഹിത് ശർമ മത്സരത്തിനിടെ. Photo: BCCI/x.com
ഏകദിനത്തില്‍ ഇതുവരെ രണ്ട് ഇന്ത്യന്‍ താരങ്ങളാണ് 5000 റണ്‍സ് കടന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരാട് കോഹ്‌ലിയുമാണ് ഈ നേട്ടത്തിലെത്തിയത്. ഇവര്‍ക്കൊപ്പം സ്വന്തം പേര് ചേര്‍ക്കാനാണ് രോഹിത്തിന് അവസരമുള്ളത്.
(താരം – ഇന്നിങ്സ് – റണ്‍സ് എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 6976
വിരാട് കോഹ്‌ലി – 6460
രോഹിത് ശര്‍മ – 4924
എം.എസ്. ധോണി – 4525
യുവരാജ് സിങ് – 3507
രോഹിത് നിലവില്‍ ഏകദിനത്തില്‍ മികച്ച ഫോമിലാണ്. പ്രോട്ടിയാസിനെതിരെയുള്ള ഒന്നാം ഏകദിനത്തില്‍ താരം അര്‍ധ സെഞ്ച്വറി നേടിയിരുന്നു. കൂടാതെ, ഈ പരമ്പരയ്ക്ക് മുമ്പ് നടന്ന ഓസ്ട്രേലിയയ്ക്ക് എതിരെയുള്ള ഏകദിനത്തില്‍ മത്സരത്തില്‍ മുന്‍ നായകന്‍ സെഞ്ച്വറിയും അടിച്ചിരുന്നു. നിലവില്‍ ഒന്നാം നമ്പര്‍ ഏകദിന ബാറ്ററും താരം തന്നെയാണ്.
Content Highlight: Ind vs SA: Rohit Sharma needs 76 runs to join Sachin Tendulkar and Virat Kohli to the list of player with 5000 ODI runs in India