| Thursday, 13th November 2025, 10:09 pm

വേണ്ടത് നാല് വിക്കറ്റുകള്‍ മാത്രം; മുന്‍ നായകനെ മറികടക്കാന്‍ ജഡേജ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരക്കാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. നാളെ (നവംബര്‍ 14) ഈ മത്സരം ആരംഭിക്കുക. 18 വരെ നടക്കുന്ന ഒന്നാം മത്സരത്തിന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സാണ് ആതിഥേയത്വം വഹിക്കുക. ഏറെ കാലങ്ങള്‍ക്ക് ശേഷം ഐകോണിക് വേദിയിലേക്ക് ടെസ്റ്റ് ക്രിക്കറ്റ് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച ഇന്ത്യ നാളെ ഈ ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുക. മറുവശത്ത് പാകിസ്ഥാനെ സമനിലയില്‍ തളച്ചാണ് ലോക ടെസ്റ്റ് ചാമ്പ്യന്മാര്‍ എത്തുന്നത്. രണ്ട് മത്സരങ്ങളുള്ള പരമ്പരക്കുള്ള അവസാനഘട്ട പരിശീലനത്തിലാണ് ഇരുടീമുകളും. ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയും പ്രോട്ടിയാസും ആഗ്രഹിക്കുന്നില്ല.

സൗത്ത് ആഫ്രിക്കക്കെതിരെ കൊല്‍ക്കത്തയില്‍ മത്സരത്തിന് ഇറങ്ങുമ്പോള്‍ സൂപ്പര്‍ താരം രവീന്ദ്ര ജഡേജയെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ നേട്ടമാണ്. പ്രോട്ടിയാസ് സംഘത്തിനെതിരെ ഹോം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാമതാവാനാണ് ഓള്‍റൗണ്ടര്‍ക്ക് സാധിക്കുക. അതിനായി വേണ്ടതാകട്ടെ വെറും നാല് വിക്കറ്റുകള്‍ മാത്രമാണ്.

നിലവില്‍ ജഡേജക്ക് ഏഴ് മത്സരങ്ങളില്‍ നിന്ന് 36 വിക്കറ്റുകളുണ്ട്. നാല് വിക്കറ്റുകള്‍ കൂടി നേടിയാല്‍ താരത്തിന് അനില്‍ കുംബ്ലെയെ മറികടക്കാനാകും. താരത്തിന് ഒമ്പത് മത്സരങ്ങളില്‍ നിന്ന് 39 വിക്കറ്റാണുള്ളത്. ലിസ്റ്റില്‍ 46 വിക്കറ്റുകളുള്ള ആര്‍. അശ്വിനാണ് മുന്നില്‍.

സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ഹോം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – മത്സരങ്ങള്‍ – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)

രവിചന്ദ്രന്‍ അശ്വിന്‍ – 7 – 46

ഹര്‍ഭജന്‍ സിങ് – 7 – 42

അനില്‍ കുംബ്ലെ – 9 – 39

രവീന്ദ്ര ജഡേജ – 7 – 36

ജവഗല്‍ ശ്രീനാഥ് – 5 – 21

Content Highlight: Ind vs SA: Ravindra Jadeja needs four wickets to surpass Anil Kumble in Indian bowlers with most wicket in home test against South Africa

We use cookies to give you the best possible experience. Learn more