| Wednesday, 12th November 2025, 4:48 pm

ഇന്ത്യയില്‍ വാഴാത്ത പ്രോട്ടിയാസ്; ഡോമിനേഷനില്‍ ആര് മുന്നിലിലെത്തും?

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള രണ്ട് ടെസ്റ്റ് പരമ്പരയാണ് ഇന്ത്യന്‍ സംഘത്തിന് മുന്നിലുള്ള പുതിയ പരീക്ഷണം. നവംബര്‍ 14ന് നടക്കുന്ന ഒന്നാം ടെസ്റ്റോടെയാണ് പരമ്പരയ്ക്ക് തുടക്കമാവുന്നത്. ആദ്യ ടെസ്റ്റിന് വേദിയാവുന്നത് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡസാണ്.

ആദ്യ ടെസ്റ്റിനായി കൊല്‍ക്കത്തയില്‍ പ്രോട്ടിയാസിനെതിരെ ഇറങ്ങുമ്പോള്‍ ജയം തന്നെയാവും ഗില്ലിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഇന്ത്യയില്‍ ഇതുവരെ കളിച്ചപ്പോള്‍ സൗത്ത് ആഫ്രിക്കക്കെതിരെ തങ്ങളുടെ മേധാവിത്തം ഇന്ത്യയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഇതുവരെ ഇന്ത്യയില്‍ ഏഴ് തവണയാണ് ഇരു ടീമുകളും ടെസ്റ്റില്‍ ഏറ്റുമുട്ടിയത്.

ഇത് നാല് തവണയും ഇന്ത്യന്‍ സംഘമാണ് ജേതാക്കളായത്. ഒരു തവണ സൗത്ത് ആഫ്രിക്കയും ജയിച്ചു. മറ്റ് രണ്ട് തവണയും ഇരു ടീമും സമനിലയില്‍ പിരിയുകയായിരുന്നു. അതുകൊണ്ട് തന്നെ ഈ ഡോമിനേഷന്‍ തുടരാനാണ് ഗില്ലും സംഘവും നോട്ടമിടുന്നത്.

മറുവശത്ത് ലോകചാമ്പ്യന്മാരുടെയും ഉന്നം യുവ ഇന്ത്യക്കെതിരെ മികച്ച ജയം തന്നെയാണ്. ഇതുവരെ ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മില്‍ 16 പരമ്പരകള്‍ കളിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇന്ത്യന്‍ ടീമിന് കൂടുതല്‍ വിജയങ്ങള്‍ ഉണ്ടെങ്കിലും മൊത്തം കണക്ക് പരിശോധിക്കുമ്പോള്‍ പ്രോട്ടിയാസ് സംഘത്തിനാണ് ഡോമിനേഷന്‍.

എട്ട് തവണയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ സൗത്ത് ആഫ്രിക്ക ജയിച്ചത്. ഇന്ത്യ ജേതാക്കളായത് സ്വന്തം നാട്ടില്‍ അരങ്ങേറിയ നാല് പരമ്പരയില്‍ മാത്രമാണ്. ബാക്കി നാല് പരമ്പരകള്‍ സമനിലയാവുകയായിരുന്നു. ഈ സ്റ്റാറ്റ്സിന്റെ ബലത്തിലാവും സൗത്ത് ആഫ്രിക്കയും ഇന്ത്യയില്‍ എത്തുക.

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരകള്‍

(വര്‍ഷം – ഹോസ്റ്റ് – വിജയി – മാര്‍ജിന്‍ എന്നീ ക്രമത്തില്‍)

1992/93 – സൗത്ത് ആഫ്രിക്ക – സൗത്ത് ആഫ്രിക്ക – 1|0

1996/97 – ഇന്ത്യ – ഇന്ത്യ – 2|1

1996/97 – സൗത്ത് ആഫ്രിക്ക – സൗത്ത് ആഫ്രിക്ക – 2|0

1999/00 – ഇന്ത്യ – സൗത്ത് ആഫ്രിക്ക – 2|0

2001/02 – സൗത്ത് ആഫ്രിക്ക – സൗത്ത് ആഫ്രിക്ക – 1|0

2004/05 – ഇന്ത്യ – ഇന്ത്യ – 1|0

2006/07 – സൗത്ത് ആഫ്രിക്ക – സൗത്ത് ആഫ്രിക്ക – 2|1

2007/08 – ഇന്ത്യ – സമനില – 1|1

2009/10 – ഇന്ത്യ – സമനില – 1|1

2010/11 – സൗത്ത് ആഫ്രിക്ക – സമനില – 1|1

2013/14 – സൗത്ത് ആഫ്രിക്ക – സൗത്ത് ആഫ്രിക്ക – 1|0

2015/16 – ഇന്ത്യ – ഇന്ത്യ – 3|0

2017/18 – സൗത്ത് ആഫ്രിക്ക – സൗത്ത് ആഫ്രിക്ക – 2|1

2019/20 – ഇന്ത്യ – ഇന്ത്യ – 3|0

2021/22 – സൗത്ത് ആഫ്രിക്ക – സൗത്ത് ആഫ്രിക്ക – 2|1

2023/24 – സൗത്ത് ആഫ്രിക്ക – സമനില – 1|1

Content Highlight: Ind vs SA: India and South Africa head to head stats in Test cricket

We use cookies to give you the best possible experience. Learn more