| Tuesday, 25th November 2025, 5:55 pm

ഒറ്റ ദിവസം, എട്ട് വിക്കറ്റുകളും 522 റണ്‍സും; ചരിത്രം സൃഷ്ടിക്കാന്‍ ഇന്ത്യയും പ്രോട്ടിയാസും

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. നിലവില്‍ നാലാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 27 റണ്‍സ് എടുത്തിട്ടുണ്ട്.

25 പന്തില്‍ രണ്ട് റണ്‍സെടുത്ത സായ് സുദര്‍ശനും 22 പന്തില്‍ നാല് റണ്‍സ് നേടിയ നൈറ്റ് വാച്ച്മാന്‍ കുല്‍ദീപ് യാദവുമാണ് ക്രീസിലുള്ളത്.

നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ പ്രോട്ടിയാസ് അഞ്ച് വിക്കറ്റിന് 260 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ഒപ്പം ഇന്ത്യയ്ക്ക് മുമ്പില്‍ 549 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യവും ഉയര്‍ത്തി. ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ടോണി ഡി സോര്‍സി, വിയാന്‍ മുള്‍ഡര്‍ എന്നിവരാണ് സന്ദര്‍ശകരെ കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത്.

ടോണി ഡി സോർസി, ട്രിസ്റ്റൻ സ്റ്റബ്സ്, വിയാൻ മുൾഡർ എന്നിവർ ഇന്ത്യക്കെതിരെയുള്ള രണ്ടാം ടെസ്റ്റിനിടെ കടപ്പാട്: പ്രോട്ടിയാസ് മെൻ എക്സ്

ഗുവാഹത്തി ടെസ്റ്റില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും ഒരു പോലെ വിജയത്തിനായി ശ്രമിക്കുകയാണ്. നിലവില്‍ മത്സരത്തില്‍ ഒരു ദിവസം ബാക്കിയുള്ളത്. ഈ മത്സരത്തില്‍ അവസാന ദിവസം ആതിഥേയരായ ഇന്ത്യയ്ക്ക് ജയിക്കാന്‍ 90.1 ഓവറില്‍ 522 റണ്‍സ് കൂടി നേടേണ്ടതുണ്ട്. മറുവശത്താകട്ടെ പ്രോട്ടിയാസിന് എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയത് മാത്രം മതി.

ഈ മത്സരത്തില്‍ ജയിക്കാനായാല്‍ സൗത്ത് ആഫ്രിക്കയെ കാത്തിരിക്കുന്നത് ഒരു പുതു ചരിത്രമാണ്. ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര ഇതുവരെ സ്വന്തമാക്കിയിട്ടില്ലെന്ന നാണക്കേട് തിരുത്തിയെഴുതാനാണ് ടീമിന് സാധിക്കുക. ഈ പരമ്പരയ്ക്ക് മുമ്പ് 1996 മുതല്‍ ഇതുവരെ ഇന്ത്യയില്‍ ഇരുടീമുകളും ഏഴ് പരമ്പരകളിലാണ് ഏറ്റുമുട്ടിയത്.

സൗത്ത് ആഫ്രിക്ക ടീം ഗുവാഹത്തിയിലെ രണ്ടാം ടെസ്റ്റിനിടെ കടപ്പാട്: പ്രോട്ടിയാസ് മെൻ എക്സ്

ഇതില്‍ നാല് തവണ ഇന്ത്യ ജയിച്ചപ്പോള്‍ ഒരു തവണ മാത്രമാണ് പ്രോട്ടിയാസ് ജേതാക്കളായത്. അത് 1999 -2000 നടന്ന പരമ്പരയിലായിരുന്നു. അതിന് ശേഷം ഒരിക്കല്‍ പോലും സൗത്ത് ആഫ്രിക്കക്ക് ഇന്ത്യന്‍ മണ്ണില്‍ ഒരു പരമ്പര സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.

രണ്ടാം മത്സരത്തില്‍ ജയിച്ചാല്‍ ഈ ചീത്തപ്പേര് കൂടിയാണ് തിരുത്താന്‍ സാധിക്കുക. അതിനാകട്ടെ തെംബ ബാവുമയ്ക്കും സംഘത്തിന് വിജയിക്കണമെന്ന് കൂടിയില്ല. ഗുവാഹത്തിയില്‍ ഇന്ത്യയെ സമനിലയില്‍ തളച്ചിട്ടാലും പരമ്പര സ്വന്തമാക്കാം.

ഇന്ത്യൻ ടീം ഗുവാഹത്തിയിലെ രണ്ടാം ടെസ്റ്റിനിടെ കടപ്പാട്: ബി.സി.സി.ഐ എക്സ്

മറുവശത്ത് ആതിഥേയരായ ഇന്ത്യയ്ക്കും ഒരു ചരിത്രം സൃഷ്ടിക്കാന്‍ സാധിക്കും. 549 റണ്‍സ് ചെയ്സ് ചെയ്ത് ജയിക്കാനായാല്‍ ടീമിന് ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ ചെയ്സ് എഴുതിച്ചേര്‍ക്കാനാകും.

ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 403 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതാണ് ഇതുവരെ ഇന്ത്യയുടെ ഈ ഫോര്‍മാറ്റിലെ ഏറ്റവും ഉയര്‍ന്ന ചെയ്സിങ്. അത് 1946ല്‍ പോര്‍ട്ട് ഓഫ് സ്‌പെയിനിലായിരുന്നു. 49 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചരിത്രം മാറ്റി കുറിക്കാനാണ് ഇന്ത്യയ്ക്കിപ്പോള്‍ അവസരമുള്ളത്.

ടെസ്റ്റില്‍ ഇന്ത്യയുടെ വിജയകരമായ ചെയ്സിങ്ങുകള്‍

(ടാര്‍ഗറ്റ് – സ്‌കോര്‍ – എതിരാളി – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

403 – 406/4 – വെസ്റ്റ് ഇന്‍ഡീസ് – പോര്‍ട്ട് ഓഫ് സ്‌പെയിന്‍ – 1976

387 – 387/4 – ഇംഗ്ലണ്ട് – ചെന്നൈ – 2008

328 – 329/7 – ഓസ്‌ട്രേലിയ – ബ്രിസ്ബെയ്ന്‍ – 2021

276 – 276/5 – വെസ്റ്റ് ഇന്‍ഡീസ് – ദല്‍ഹി – 2011

264 – 264/3 – ശ്രീലങ്ക – കാന്‍ഡി – 2001

261 – 262/5 – ന്യൂസിലാന്‍ഡ് – ബെംഗളൂരു – 2012

Content Highlight: Ind vs SA: India can rewrite highest run chase in Test if they win; South Africa can win a series in India after a long time if they win

We use cookies to give you the best possible experience. Learn more