| Tuesday, 20th October 2026, 9:30 am

ഫീല്‍ഡിങ്ങില്‍ മികച്ചവനല്ല, ബാറ്റെടുത്താല്‍ ഷായ് ഹോപ്പുമല്ല, അതുകൊണ്ട് അവനെ ബൗളറായി മാത്രം കാണുന്നു; എക്‌സ് ഫാക്ടറിനെ കുറിച്ച് കാര്‍ത്തിക്

ആദർശ് എം.കെ.

വരാനിരിക്കുന്ന ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിലെ ടി-20 പരമ്പരയില്‍ ടീമിലേക്ക് തിരിച്ചെത്തിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം മുരളി കാര്‍ത്തിക്.

പരിക്കുകള്‍ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുന്ന താരം വരാനിരിക്കുന്ന പരമ്പരയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മുരളി കാര്‍ത്തിക്

സോണി സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വരുണ്‍ ചക്രവര്‍ത്തി പരിക്കുകളൊന്നുമില്ലാതെ ഫിറ്റായി തുടരട്ടെയെന്നാണ് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാനാകുന്നത്. കാരണം, അദ്ദേഹത്തിന് മുപ്പത് വയസ് കഴിഞ്ഞു. അസാധാരണമായ ഫിറ്റ്‌നസിന്റെ പേരില്‍ അറിയപ്പെടുന്ന താരവുമല്ല അദ്ദേഹം.

വരുണ്‍ ചക്രവര്‍ത്തി. Photo: BCCI/x.com

അടിസ്ഥാനപരമായി, ഒരു പ്രത്യേക മികവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്രിക്കറ്ററാണ് വരുണ്‍. എന്നാല്‍ തന്റെ കൈവശമുള്ള കഴിവുകള്‍ ഉപയോഗിച്ച് അദ്ദേഹം മികച്ച പ്രകടനമാണ് നടത്തുന്നത്. അതാണ് വരുണ്‍ ചക്രവര്‍ത്തി. കുല്‍ദീപ് യാദവിനെപ്പോലുള്ള മറ്റ് താരങ്ങളുടെ കാര്യത്തിലും ഇതേ വാദം ഉന്നയിക്കാം,” മുരളി കാര്‍ത്തിക് പറഞ്ഞു.

വരുണിനെ ഒരു ശുദ്ധനായ ബൗളറായി മാത്രം കാണുന്നതിനെയും, അദ്ദേഹത്തിന്റെ മറ്റ് കഴിവുകള്‍ക്കപ്പുറം പിച്ചിനെയും ബൗളിങ് മികവിനെയും മാത്രം മാനദണ്ഡമാക്കുന്നതിനെയും മുരളി കാര്‍ത്തിക് അനുകൂലിച്ചു.

വരുണ്‍ ചക്രവര്‍ത്തി. Photo: BCCI/x.com

മറ്റ് താരങ്ങള്‍ക്ക് ഉപയോഗിക്കുന്ന അതേ അളവുകോലുകള്‍ വരുണിന്റെ കാര്യത്തിലും ബാധകമാണോ എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി.

‘വരുണ്‍ ചക്രവര്‍ത്തിയെ ഒരു ബൗളറായി മാത്രം കാണുന്നത് എങ്ങനെയാണ്? ഫീല്‍ഡിങ്ങില്‍ അദ്ദേഹം മികച്ച താരമല്ല, ബാറ്റിങ്ങിലാകട്ടെ ഷായ് ഹോപ്പിനെപ്പോലെയുമല്ല. അതുകൊണ്ടാണ് അദ്ദേഹത്തെ മികച്ചൊരു ബൗളറായി മാത്രം കാണുന്നത്.

കാരണം, അദ്ദേഹം മികച്ച ബൗളറാണ്. എന്നാല്‍ മറ്റൊരു താരത്തിന്റെ കാര്യത്തില്‍ ഇതേ മാനദണ്ഡങ്ങള്‍ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണ്? ഇക്കാര്യം ഇന്ത്യയെ സംബന്ധിച്ച് ഏറെ ശുഭസൂചനയാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയിലൂടെ തിരിച്ചുവന്നുവെങ്കിലും നാല് ഓവറുകള്‍ എറിയുന്നതിനിടയില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് വീണ്ടും പരിക്കേറ്റിരുന്നു. എങ്കിലും, സെലക്ടര്‍മാര്‍ അദ്ദേഹത്തിലുള്ള വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ്.

കുല്‍ദീപ് യാദവിനൊപ്പം ടി20 സ്‌ക്വാഡിലെ പ്രധാന സ്പിന്‍ ഓപ്ഷനുകളില്‍ ഒരാളായി വരുണിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. രവി ബിഷ്‌ണോയ്ക്ക് ടീമില്‍ ഇടം നഷ്ടമായ സാഹചര്യത്തിലാണ് വരുണിന്റെ ഈ പ്രധാന തിരിച്ചുവരവ്.

Content Highlight: IND vs NZ T20I Series: Murali Kartik about Varun Chakravarthy

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more