| Wednesday, 14th January 2026, 9:35 am

രണ്ട് പേരെ ഒരുമിച്ച് വെട്ടാന്‍ രോഹിത്; രാജ്‌കോട്ടില്‍ ഹിറ്റ്മാന്‍ ഷോ വിരുന്നൊരുക്കുമോ?

ഫസീഹ പി.സി.

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന് അരങ്ങേറും. രാജ്കോട്ടാണ് ഈ മത്സരത്തിന്റെ വേദി. നിലവില്‍ മെന്‍ ഇന്‍ ബ്ലൂ പരമ്പരയില്‍ 1 – 0 ന് മുന്നിലാണ്. വഡോദരയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു.

ഒരിക്കല്‍ കൂടി വിരാട് കോഹ്ലിയുടെ വെടിക്കെട്ടിന് സാക്ഷിയായ മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. അതിനാല്‍ പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തിലാണ് ഗില്ലും സംഘവും ഇന്നിറങ്ങുക.

മത്സരത്തില്‍ ഇന്ത്യ പരമ്പര നേടാന്‍ ഒരുങ്ങുമ്പോള്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ നേട്ടമാണ്. ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് എതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ തന്റെ സ്ഥാനം മെച്ചപ്പെടുത്താനാണ് താരത്തിന് അവസരമുള്ളത്.

രോഹിത് ശര്‍മ. Photo: BCCI/x.copm

നിലവില്‍ ഈ ലിസ്റ്റില്‍ രോഹിത് അഞ്ചാമതാണ്. സ്‌കോര്‍ ചെയ്തതാകട്ടെ 1099 റണ്‍സും. ഇതിലേക്ക് ഒരു 20 റണ്‍സ് ചേര്‍ത്താല്‍ താരത്തിന് മുഹമ്മദ് അസറുദ്ദീനെ മറികടക്കാം. 59 റണ്‍സ് എടുത്താല്‍ വിരേന്ദര്‍ സേവാഗിനെയും വെട്ടി മുന്‍ ഇന്ത്യന്‍ നായകന് ഈ ലിസ്റ്റില്‍ മൂന്നാമത്തെത്താം.

ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

വിരാട് കോഹ്ലി – 1750

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 1750

വിരേന്ദര്‍ സേവാഗ് – 1157

മുഹമ്മദ് അസറുദ്ദിന്‍ – 1118

രോഹിത് ശര്‍മ – 1099

അതേസമയം, പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ പരമ്പരയിലെ തങ്ങളുടെ സാധ്യത നിലനിര്‍ത്താനാണ് കിവീസ് ഇറങ്ങുക. കഴിഞ്ഞ മത്സരത്തില്‍ തങ്ങളുടെ ചെറിയ പിഴവുകള്‍ കൊണ്ട് നഷ്ടമായ വിജയം നേടിയെടുക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഇരു ടീമുകളും വിജയം എന്ന ഒറ്റ മന്ത്രത്തില്‍ ഇറങ്ങുമ്പോള്‍ രാജ്കോട്ടിലും ആരാധകര്‍ക്ക് വിരുന്നാകുമെന്ന് ഉറപ്പാണ്.

Content Highlight: Ind vs NZ: Rohit Sharma needs 59 runs to surpass Virender Sehwag and Muhammad Azharuddin in most ODI runs against New Zealand by Indians

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more