ന്യൂസിലാന്‍ഡിന് എതിരെയുള്ള രണ്ടാം ടി – 20 യില്‍ ആതിഥേയരായ ഇന്ത്യക്ക് ബൗളിങ്. റായ്പൂരില്‍ ടോസ് നേടിയ സൂര്യകുമാര്‍ ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ഇന്ന് കിവീസിനെ നേരിടാന്‍ കളത്തിലിറങ്ങിയതോടെ മറ്റൊരു നാഴികക്കല്ല് കൂടിയാണ് ഇന്ത്യന്‍ സംഘം സ്വന്തമാക്കിയത്. സ്വന്തം മണ്ണില്‍ ടി – 20 സെഞ്ച്വറി അടിച്ചിരിക്കുകയാണ് മെന്‍ ഇന്‍ ബ്ലൂ. റായ്പൂരില്‍ നടക്കുന്ന ഈ മത്സരം ഇന്ത്യയില്‍ മെന്‍ ഇന്‍ ബ്ലൂവിന്റെ 100ാമത്തെ മത്സരമാണ്.
Photo: BCCI/x.com
ന്യൂസിലാൻഡ് – 113
വെസ്റ്റ് ഇൻഡീസ് – 108
ഇന്ത്യ – 100
സൗത്ത് ആഫ്രിക്ക – 84
സിംബാബ്‌വെ – 84
ബംഗ്ലാദേശ് – 82
അതേസമയം, ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയത് ഇന്ത്യന്‍ ടീം മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. ജസ്പ്രീത് ബുംറയ്ക്കും പരിക്കേറ്റ അക്സര്‍ പട്ടേലിനും വിശ്രമം അനുവദിച്ചു. പകരക്കാരായി ഹര്‍ഷിത് റാണയും കുല്‍ദീപ് യാദവും ടീമിലെത്തി.
മറുവശത്ത് കിവീസും മൂന്ന് മാറ്റങ്ങള്‍ വരുത്തി. ടിം സീഫെര്‍ട്ട്, മാറ്റ് ഹെന്റി, സാക്കറി ഫൗള്‍ക്‌സ് എന്നിവരാണ് ടീമിലെത്തിയത്. ടിം റോബിന്‍സണ്‍, ക്രിസ് ക്ലാര്‍ക്ക്, കൈല്‍ ജാമിസണ്‍ എന്നിവരാണ് ടീമിന് പുറത്തായത്.
അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.
ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഡെവോണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്റി, ഇഷ് സോഥി, ജേക്കബ് ഡഫി, സാക്കറി ഫൗള്‍ക്‌സ്.
Content Highlight: Ind vs NZ: Indian Cricket team playing 100 T20i match in India