| Sunday, 25th January 2026, 11:09 pm

അടിയെന്ന് പറഞ്ഞാ ഇതൊക്കെയാണ്; വേഗക്കാരില്‍ തന്നെയും ഹര്‍ദിക്കിനെയും വെട്ടി ഇവന്റെ തേരോട്ടം!

ഫസീഹ പി.സി.

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാം ടി – 20യില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ടീം വിജയിച്ചത്. വെറും പത്ത് ഓവറില്‍ കളി തീര്‍ത്ത ഇന്ത്യ രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ പരമ്പരയും നേടിയെടുത്തു.

മത്സരത്തില്‍ ഇന്ത്യക്കായി തിളങ്ങിയത് അഭിഷേക് ശര്‍മയാണ്. താരം 20 പന്തില്‍ 68 റണ്‍സെടുത്ത പുറത്താവാതെ നിന്നു. അഞ്ച് സിക്‌സറുകളും ഏഴ് ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സില്‍ പിറന്നത്. 340.00 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത് ഓപ്പണര്‍ 14 പന്തില്‍ തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.

അഭിഷേക് ശര്‍മ. Photo: BCCI/x.com

അതോടെ ഒരു സൂപ്പര്‍ നേട്ടവും അഭിഷേക് സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു. ടി – 20യിലെ രണ്ടാമത്തെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. 2025ല്‍ ഹര്‍ദിക് പാണ്ഡ്യ കുറിച്ച റെക്കോഡാണ് താരം മറികടന്നത്. അഭിഷേക് തന്റെ തന്നെ ഈ റെക്കോഡും ഈ താണ്ഡവത്തില്‍ പിന്തള്ളിയിട്ടുണ്ട്.

ടി – 20യില്‍ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – എതിരാളി – വര്‍ഷം – പന്തുകള്‍ എന്നീ ക്രമത്തില്‍)

യുവരാജ് സിങ് – ഇംഗ്ലണ്ട് – 2007 – 12

അഭിഷേക് ശര്‍മ – ന്യൂസിലാന്‍ഡ് – 2026 – 14

ഹര്‍ദിക് പാണ്ഡ്യ – സൗത്ത് ആഫ്രിക്ക – 2025 – 16

അഭിഷേക് ശര്‍മ – ഇംഗ്ലണ്ട് – 2025 – 17

മത്സരത്തില്‍ അഭിഷേകിന് പുറമെ, സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും തിളങ്ങി. സൂര്യ 26 പന്തില്‍ 57 റണ്‍സെടുത്ത് പുറത്താവാതെ നിന്നപ്പോള്‍ ഇഷാന്‍ 13 പന്തില്‍ 28 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

Content Highlight: Ind vs NZ: Abhishek Sharma registered second fastest fifty in T20I for India surpassing Hardik Pandya

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more